റിയാദ്: അടുത്ത ഞായറാഴ്ച വരെ രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴ തുടരുന്നതിനാൽ ജാഗ്രത പാലിക്കണമെന്ന് സിവിൽ ഡിഫൻസ് ഡയറക്ടറേറ്റ് ആവശ്യപ്പെട്ടു.
ചിലയിടങ്ങളിൽ മിന്നൽ തുടരുന്നതിനാൽ സുരക്ഷിത സ്ഥലങ്ങളിൽ താമസിക്കണം, വെള്ളപ്പൊക്കത്തിനും ഒഴുക്കിനും സാധ്യതയുള്ള താഴ്വരകളിൽനിന്നും സ്ഥലങ്ങളിൽനിന്നും മാറി നിൽക്കണം, അവയിൽ നീന്തരുത്, മാധ്യമങ്ങളിലൂടെയും സമൂഹമാധ്യമങ്ങളിലൂടെയും പ്രഖ്യാപിക്കുന്ന നിർദേശങ്ങൾ പാലിക്കണമെന്നും സിവിൽ ഡിഫൻസ് ആവശ്യപ്പെട്ടു.
മക്ക മേഖലയിൽ മിതമായതോ കനത്തതോ ആയ മഴ ഉണ്ടാകും. അത് ആലിപ്പഴം, പൊടിയും മണലും ഉയർത്തുന്ന കാറ്റും വീശാൻ ഇടയാക്കുമെന്നും സിവിൽ ഡിഫൻസ് വിശദീകരിച്ചു.
മദീന, അൽ ബാഹ, അസീർ, ജിസാൻ, നജ്റാൻ മേഖലകളിലും സാമാന്യം ശക്തമായ മഴയുണ്ടാകും. ഹാഇൽ, അൽജൗഫ്, വടക്കൻ അതിർത്തി, അൽ ഖസിം, അൽ അഹ്സ എന്നീ പ്രദേശങ്ങളിൽ മഴ നേരിയതോ ഇടത്തരമോ ആയിരിക്കുമെന്നും സിവിൽ ഡിഫൻസ് ഡയറക്ടറേറ്റ് സൂചിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.