Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഞാ​യ​റാ​ഴ്​​ച വ​രെ...

ഞാ​യ​റാ​ഴ്​​ച വ​രെ മി​ന്ന​ലോ​ടെ മ​ഴ​ക്ക്​ സാ​ധ്യ​ത

text_fields
bookmark_border
rain alert
cancel

റി​യാ​ദ്​: അ​ടു​ത്ത ഞാ​യ​റാ​ഴ്ച വ​രെ രാ​ജ്യ​ത്തി​ന്റെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ ഇ​ടി​മി​ന്ന​ലോ​ട്​ കൂ​ടി​യ മ​ഴ തു​ട​രു​ന്ന​തി​നാ​ൽ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന്​ സി​വി​ൽ ഡി​ഫ​ൻ​സ്​ ഡ​യ​റ​ക്ട​റേ​റ്റ് ആ​വ​ശ്യ​പ്പെ​ട്ടു.

ചി​ല​യി​ട​ങ്ങ​ളി​ൽ മി​ന്ന​ൽ തു​ട​രു​ന്ന​തി​നാ​ൽ സു​ര​ക്ഷി​ത സ്ഥ​ല​ങ്ങ​ളി​ൽ താ​മ​സി​ക്ക​ണം, വെ​ള്ള​പ്പൊ​ക്ക​ത്തി​നും ഒ​ഴു​ക്കി​നും സാ​ധ്യ​ത​യു​ള്ള താ​ഴ്‌​വ​ര​ക​ളി​ൽ​നി​ന്നും സ്ഥ​ല​ങ്ങ​ളി​ൽ​നി​ന്നും മാ​റി നി​ൽ​ക്ക​ണം, അ​വ​യി​ൽ നീ​ന്ത​രു​ത്, മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ​യും സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ​യും പ്ര​ഖ്യാ​പി​ക്കു​ന്ന നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ക്ക​ണ​മെ​ന്നും സി​വി​ൽ ഡി​ഫ​ൻ​സ്​ ആ​വ​ശ്യ​പ്പെ​ട്ടു.

മ​ക്ക മേ​ഖ​ല​യി​ൽ മി​ത​മാ​യ​തോ ക​ന​ത്ത​തോ ആ​യ മ​ഴ ഉ​ണ്ടാ​കും. അ​ത്​ ആ​ലി​പ്പ​ഴം, പൊ​ടി​യും മ​ണ​ലും ഉ​യ​ർ​ത്തു​ന്ന കാ​റ്റും വീ​ശാ​ൻ ഇ​ട​യാ​ക്കു​മെ​ന്നും സി​വി​ൽ ഡി​ഫ​ൻ​സ്​ വി​ശ​ദീ​ക​രി​ച്ചു.

മ​ദീ​ന, അ​ൽ ബാ​ഹ, അ​സീ​ർ, ജി​സാ​ൻ, ന​ജ്‌​റാ​ൻ മേ​ഖ​ല​ക​ളി​ലും സാ​മാ​ന്യം ശ​ക്ത​മാ​യ മ​ഴ​യു​ണ്ടാ​കും. ഹാ​ഇ​ൽ, അ​ൽ​ജൗ​ഫ്, വ​ട​ക്ക​ൻ അ​തി​ർ​ത്തി, അ​ൽ ഖ​സിം, അ​ൽ അ​ഹ്സ എ​ന്നീ പ്ര​ദേ​ശ​ങ്ങ​ളി​ൽ മ​ഴ നേ​രി​യ​തോ ഇ​ട​ത്ത​ര​മോ ആ​യി​രി​ക്കു​മെ​ന്നും സി​വി​ൽ ഡി​ഫ​ൻ​സ്​ ഡ​യ​റ​ക്​​ട​റേ​റ്റ്​ സൂ​ചി​പ്പി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Rain AlertSaudi Arabia News
News Summary - Chance of rain and thunder till Sunday
Next Story