റമദാൻ അവസാന പത്തിലേക്ക് കടന്നതോടെ മക്ക മസ്ജിദുൽ ഹറാം ഭക്തരാൽ നിറഞ്ഞുകവിഞ്ഞപ്പോൾ
ജിദ്ദ: ഗ്രൗണ്ട് അധിഷ്ഠിത ജനറേറ്ററുകൾ ഉപയോഗിച്ച് മക്കയിലും മിന, അറഫ, മുസ്ദലിഫ എന്നീ പുണ്യ സ്ഥലങ്ങളിലും ക്ലൗഡ് സീഡിങ് നടത്താൻ പദ്ധതിയിടുന്നു. ലഭ്യമായ എല്ലാ അവസരങ്ങളും സാങ്കേതിക വിദ്യകളും പരമാവധി പ്രയോജനപ്പെടുത്തി രാജ്യത്തിന്റെ കാലാവസ്ഥ മെച്ചപ്പെടുത്താൻ പ്രവർത്തിക്കുന്നതിന്റെ ഭാഗമാണിതെന്ന് സൗദി റീജിയണൽ ക്ലൗഡ് സീഡിങ് പ്രോഗ്രാം പറഞ്ഞു.
വിമാനം ഉപയോഗിക്കുന്നതിനു പകരം ഉയരത്തിൽനിന്ന് മേഘങ്ങളെ ഉത്തേജിപ്പിക്കുന്നതിന് ഗ്രൗണ്ട് ജനറേറ്ററുകൾ ഉപയോഗിക്കുന്നതിൽ പ്രോഗ്രം ശ്രദ്ധകേന്ദ്രീകരിക്കുന്നുണ്ട്. ക്ലൗഡ് സീഡിങ് പ്രോഗ്രാമിന്റെ ഈ പുതിയ സാങ്കേതികവിദ്യ നടപ്പിലാക്കുമ്പോൾ മക്കക്കും വിശുദ്ധ സ്ഥലങ്ങൾക്കും മുൻഗണന നൽകുമെന്നും പ്രോഗ്രാം ചൂണ്ടിക്കാട്ടി.
മക്ക, മിന, അറഫാത്ത്, മുസ്ദലിഫ എന്നീ പുണ്യസ്ഥലങ്ങൾ ഉൾപ്പെടെയുള്ള ലക്ഷ്യസ്ഥാനങ്ങളിലെ കാലാവസ്ഥ മെച്ചപ്പെടുത്തുന്നതിന് വിദഗ്ധരുടെ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്നുണ്ടെന്ന് പ്രോഗ്രാം പറഞ്ഞു. ഗവേഷണ കേന്ദ്രങ്ങളുമായും ഈ മേഖലയിൽ വൈദഗ്ധ്യമുള്ള അന്താരാഷ്ട്ര സർവകലാശാലകളുമായും പങ്കാളിത്തത്തിലും സഹകരണത്തിലുമാണിത്. നാഷനൽ സെന്റർ ഓഫ് മെറ്റീരിയോളജിയുടെ സി.ഇ.ഒയും റീജിയണൽ ക്ലൗഡ് സീഡിങ് പ്രോഗ്രാം ജനറൽ സൂപ്പർവൈസറും ഇക്കാര്യം ചർച്ച ചെയ്തതതായും പ്രോഗ്രാം ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.