ന​വ​യു​ഗം ഹു​ഫു​ഫ് യൂ​നി​റ്റ് പു​തി​യ ഭാ​ര​വാ​ഹി​ക​ൾ

സ​ർ​ക്കാ​റി​നെ അ​ട്ടി​മ​റി​ക്കാ​നു​ള്ള സം​ഘ്​​പ​രി​വാ​ർ ശ്ര​മം അ​പ​ല​പ​നീ​യം –ന​വ​യു​ഗം

അ​ൽ​അ​ഹ്​​സ്സ: എ​ൻ.​ഐ.​എ, ഇ.​ഡി, സി.​ബി.​ഐ എ​ന്നീ കേ​ന്ദ്ര അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​ക​ളെ ഉ​പ​യോ​ഗി​ച്ച് ക​ള്ള​ക്കേ​സു​ക​ൾ സൃ​ഷ്​​ടി​ച്ച്, ജ​നാ​ധി​പ​ത്യ​വി​രു​ദ്ധ​മാ​യി കേ​ര​ള സ​ർ​ക്കാ​റി​നെ അ​ട്ടി​മ​റി​ക്കാ​നു​ള​ള നാ​ണം​കെ​ട്ട ശ്ര​മ​മാ​ണ് കേ​ന്ദ്രം ഭ​രി​ക്കു​ന്ന സം​ഘ്​​പ​രി​വാ​ർ സ​ർ​ക്കാ​ർ ന​ട​ത്തു​ന്ന​തെ​ന്ന് ന​വ​യു​ഗം സാം​സ്കാ​രി​ക​വേ​ദി കേ​ന്ദ്ര ക​മ്മി​റ്റി പ്ര​സി​ഡ​ൻ​റ്​ ബെ​ൻ​സി മോ​ഹ​ൻ അ​ഭി​പ്രാ​യ​പ്പെ​ട്ടു. ന​വ​യു​ഗം അ​ൽ​അ​ഹ്​​സ്സ ഹു​ഫു​ഫ് യൂ​നി​റ്റ് സ​മ്മേ​ള​നം ഉ​ദ്​​ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

യൂ​നി​റ്റ് ഓ​ഫി​സി​ലെ ബൈ​ജു​കു​മാ​ർ ന​ഗ​റി​ൽ ന​ട​ന്ന സ​മ്മേ​ള​ന​ത്തി​ൽ പ്ര​സി​ഡ​ൻ​റ്​ സു​ബ്ര​ഹ്​​മ​ണ്യ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​ൽ​അ​ഹ്​​സ്സ മേ​ഖ​ല പ്ര​സി​ഡ​ൻ​റ്​ ഉ​ണ്ണി​മാ​ധ​വ​ൻ, മേ​ഖ​ല സെ​ക്ര​ട്ട​റി സു​ശീ​ൽ​കു​മാ​ർ, കേ​ന്ദ്ര ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ ര​തീ​ഷ് രാ​മ​ച​ന്ദ്ര​ൻ, സി​യാ​ദ്, അ​ൽ​അ​ഹ്​​സ്സ മേ​ഖ​ല നേ​താ​ക്ക​ളാ​യ അ​ഖി​ൽ, നി​സ്സാം പു​തു​ശ്ശേ​രി എ​ന്നി​വ​ർ സം​സാ​രി​ച്ചു. യൂ​നി​റ്റ് ക​മ്മി​റ്റി​യു​ടെ പു​തി​യ ഭാ​ര​വാ​ഹി​ക​ളാ​യി സു​ബ്ര​ഹ്​​മ​ണ്യ​ൻ (ര​ക്ഷാ), ബ​ദ​ർ കൊ​ല്ലം (പ്ര​സി), സു​നി​ൽ (വൈ. ​പ്ര​സി), ഷി​ഹാ​ബ് കാ​രാ​ട്ട് (സെ​ക്ര), അ​നി​ൽ (ജോ. ​സെ​ക്ര), സു​ബൈ​ർ പ​ല്ല​ന (ട്ര​ഷ) എ​ന്നി​വ​രെ സ​മ്മേ​ള​നം തെ​ര​ഞ്ഞെ​ടു​ത്തു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.