‘ന​വോ​ദ​യ ത്രൂ​ലെ​ൻ​സ് 2024’ ഷോ​ർ​ട്ട് ഫി​ലിം പു​ര​സ്കാ​ര​ങ്ങ​ൾ​ക്ക്​ എ​ൻ​ട്രി​ക​ൾ ക്ഷ​ണി​ച്ചു

ജു​ബൈ​ൽ: ന​വോ​ദ​യ സാം​സ്കാ​രി​ക വേ​ദി സൗ​ദി കി​ഴ​ക്ക​ൻ പ്ര​വി​ശ്യ ക​മ്മി​റ്റി ‘ത്രൂ​ലെ​ൻ​സ് 2024’ എ​ന്ന പേ​രി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന ഷോ​ർ​ട്ട് ഫി​ലിം പു​ര​സ്കാ​ര​ങ്ങ​ൾ​ക്ക് എ​ൻ​ട്രി​ക​ൾ ക്ഷ​ണി​ച്ചു. മി​ക​ച്ച മൂ​ന്ന് ഷോ​ർ​ട്ട് ഫി​ലി​മു​ക​ൾ, സം​വി​ധാ​യ​ക​ൻ, ന​ട​ൻ, ന​ടി, തി​ര​ക്ക​ഥാ​കൃ​ത്ത്, ബാ​ല​താ​രം എ​ന്നീ വി​ഭാ​ഗ​ങ്ങ​ളി​ലാ​ണ് പു​ര​സ്‌​കാ​ര​ങ്ങ​ൾ. പ്ര​ശ​സ്ത മ​ല​യാ​ള ച​ല​ച്ചി​ത്ര സം​വി​ധാ​യ​ക​രാ​യ ടോം ​ഇ​മ്മ​ട്ടി, ജി​യോ ബേ​ബി, പ്ര​ജീ​ഷ് സെ​ൻ എ​ന്നി​വ​ർ ജൂ​റി​ക​ളാ​യി​രി​ക്കും. ജി.​സി.​സി. രാ​ജ്യ​ങ്ങ​ളി​ൽ ചി​ത്രീ​ക​രി​ക്ക​പ്പെ​ട്ട മ​ല​യാ​ള ഭാ​ഷ​യി​ലു​ള്ള ഷോ​ർ​ട് ഫി​ലി​മു​ക​ളാ​ണ് പു​ര​സ്‌​കാ​ര​ത്തി​നാ​യി പ​രി​ഗ​ണി​ക്കു​ക.

2021 ജ​നു​വ​രി ഒ​ന്ന്​ മു​ത​ൽ 2024 ആ​ഗ​സ്​​റ്റ്​ 31 വ​രെ റി​ലീ​സ് ചെ​യ്യ​പ്പെ​ട്ട ഷോ​ർ​ട്ട് ഫി​ലി​മു​ക​ളാ​ണ് മ​ത്സ​ര​ത്തി​ന്​ പ​രി​ഗ​ണി​ക്കു​ക. പ​ര​മാ​വ​ധി 20 മി​നി​റ്റ്​ വ​രെ ദൈ​ർ​ഘ്യ​മു​ള്ള ടെ​ലി​ഫി​ലി​മി​​ന്റെ ഉ​ള്ള​ട​ക്കം സൗ​ദി നി​യ​മ​ങ്ങ​ൾ​ക്ക് വി​ധേ​യ​മാ​യി​രി​ക്ക​ണം. ഒ​രു സം​വി​ധാ​യ​ക​​ന്റെ ഒ​രു എ​ൻ​ട്രി മാ​ത്ര​മേ പ​രി​ഗ​ണി​ക്കൂ. വി​ജ​യി​ക​ളു​ടെ പ്ര​ഖ്യാ​പ​നം സെ​പ്റ്റം​ബ​റി​ൽ ന​ട​ക്കും. ഒ​ക്ടോ​ബ​റി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന ച​ട​ങ്ങി​ൽ പു​ര​സ്​​കാ​ര​ങ്ങ​ൾ വി​ത​ര​ണം ചെ​യ്യും. എ​ൻ​ട്രി​ക​ൾ throughlens2024@gmail.com എ​ന്ന ഇ​മെ​യി​ലി​ലേ​ക്ക് അ​യ​ക്കാം. അ​വ​സാ​ന തീ​യ​തി ആ​ഗ​സ്​​റ്റ്​ 31.

Tags:    
News Summary - 'Navodaya Through Lens 2024' Short Film Awards

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.