?????? ??????? ????????????? ?????? ???????

സൗദി ദുരിതാശ്വാസ ട്രക്കുകൾക്ക്​ നേരെ യമനിൽ ആക്രമണം

റിയാദ്​: യമനിൽ സൗദി ദുരിതാശ്വാസ സംഘത്തിന്​ നേരെ ആക്രമണം. കിങ്​ സൽമാൻ ഹ്യുമാനിറ്റേറിയൻ എയ്​ഡ്​ ആൻറ്​ റിലീഫ്​ സ​െൻററി​​െൻറ മൂന്നു ട്രക്കുകൾക്ക്​ നേരെയാണ്​ വ്യാഴാഴ്​ച ബോംബാക്രമണമുണ്ടായത്​. 
മധ്യ യമനിലെ മആരിബിൽ വ്യാഴം ഉച്ചയോടെയാണ്​ സംഭവമെന്ന്​ സൗദി പ്രസ്​ ഏജൻസി റിപ്പോർട്ട്​ ചെയ്​തു. ​
പ്രദേശത്ത്​ വിതരണം ചെയ്യാനായി ട്രക്കുകളിൽ നിന്ന്​ ഭക്ഷ്യവസ്​തുക്കൾ ഇറക്കവേയാണ്​ ​േബാംബുകൾ പൊട്ടിത്തെറിച്ചത്​. സ്​ഫോടനത്തെ തുടർന്ന്​ ട്രക്കുകൾക്ക്​ തീ പിടിക്കുകയും ഭക്ഷ്യവസ്​തുക്കൾ കത്തിനശിക്കുകയും ചെയ്​തു. 
യമൻ ഒൗദ്യോഗിക സർക്കാരിനെ സഹായിക്കുന്ന അറബ്​ സഖ്യസേന സംഭവത്തിൽ അ​ന്വേഷണം തുടങ്ങിയിട്ടുണ്ട്​.  നിർത്തിയിട്ടിരുന്ന സ്​ഥലത്ത്​ വെച്ച്​ ട്രക്കുകളിൽ ബോംബ്​ സ്​ഥാപിക്കുകയായിരുന്നുവെന്നാണ്​ പ്രാഥമിക നിഗമനം. 
കിങ്​ സൽമാൻ ഹ്യു​മാനിറ്റേറിയൻ എയ്​ഡ്​ ആൻഡ്​ റിലീഫ്​ സ​െൻററി​​െൻറ നേതൃത്വത്തിൽ യമനിൽ നടത്തുന്ന വിപുലമായ ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ഭാഗമായാണ്​ മആരിബിലും ഭക്ഷ്യവസ്​തുക്കളും ഒൗഷധങ്ങളും എത്തിക്കുന്നത്​. 
സാധാരണക്കാർക്ക്​ അടിയന്തിര ഭക്ഷ്യ, വൈദ്യ സഹായം എത്തിക്കുകയെന്ന തങ്ങളുടെ ദൗത്യത്തെ ഇൗ സംഭവങ്ങൾ ബാധിക്കില്ലെന്നും പ്രവർത്തനം തുടരുക തന്നെ ചെയ്യുമെന്നും കിങ്​ സൽമാൻ സ​െൻററർ വ്യക്​തമാക്കി. 
Tags:    
News Summary - collaps

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.