ദമ്മാം: മലപ്പുറം ജില്ലാപഞ്ചായത്ത് മുൻ പ്രസിഡൻറും മുസ്ലിം ലീഗ് നേതാവുമായിരുന്ന എ.പി. ഉണ്ണികൃഷ്ണെൻറ വിയോഗത്തിൽ ഖത്വീഫ് കെ.എം.സി.സി അനുശോചനം രേഖപ്പെടുത്തി. അവകാശ സംരക്ഷണപോരാട്ടങ്ങളിൽ പിന്നാക്ക ദലിത് വിഭാഗങ്ങളെയും ഹരിത രാഷ്ട്രീയത്തോട് ചേർത്തുനിർത്തിയ ജനകീയ നേതാവിനെയാണ് നഷ്ടമായത്. മലപ്പുറത്തിെൻറ തനതായ സൗഹൃദ പാരമ്പര്യത്തെ സംരക്ഷിക്കുന്നതിലും വികസന മുന്നേറ്റങ്ങളിലും ഉണ്ണികൃഷ്ണൻ നിർവഹിച്ചിട്ടുള്ള ദൗത്യം വിലമതിക്കാനാവാത്തതാണെന്ന് അനുശോചന സന്ദേശത്തിൽ അഭിപ്രായപ്പെട്ടു.
അനുശോചന യോഗത്തിൽ സീനിയർ വൈസ് പ്രസിഡൻറ് സലാമി താനൂർ അധ്യക്ഷത വഹിച്ചു. ടി.ടി. കരീം അനുസ്മരണ പ്രഭാഷണം നിർവഹിച്ചു. അസീസ് കാരാട് അനുശോചന പ്രമേയം അവതരിപ്പിച്ചു. ആത്മീയ രംഗത്തും രാഷ്ട്രീയ മേഖലയിലും പ്രായോഗികവും നവീനവുമായി പ്രവർത്തന ശൈലികൾ സമർപ്പിച്ച് വിശാലസുഹൃദങ്ങൾക്ക് കവലാളായി നിന്ന നേതാവായിരുന്നു പി.എം.എസ്.എ പൂക്കോയ തങ്ങൾ. തങ്ങളുടെ മഹനീയ ജീവിതം സമൂഹത്തിനകമാനം എന്നും മാതൃകയാണെന്നും പൂക്കോയ അനുസ്മരണ യോഗം അഭിപ്രായപ്പെട്ടു. പ്രസിഡൻറ് മുഷ്താഖ് പേങ്ങാട് മുഖ്യ പ്രഭാഷണം നിർവഹിച്ചു.
കുഞ്ഞാലി മേൽമുറി, അമീൻ കളിയിക്കാവിള, മുബാറക് കരുളായി, ലത്തീഫ് പരതക്കാട്, സിദ്ധീഖ് കണിയാപുരം സംസാരിച്ചു. ഫൈസൽ മക്രെരി, മജീദ് കോട്ടക്കൽ, ഹൈദർ കോട്ടക്കൽ, കെ.എം. ഉസ്മാൻ, സി.സി. മുനീർ, അക്ബർ ചളവറ, നിസാം കണ്ണൂർ, അലി വയനാട്, മുഷ്താഖ് ഐക്കരപ്പടി, അഷ്റഫ് ചാലിയം തുടങ്ങിയവർ നേതൃത്വം നൽകി. ഫഹദ് കൊടിഞ്ഞി സ്വാഗതവും നിയാസ് തോട്ടിക്കൽ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.