കോവിഡ്​ ബാധിച്ച്​ മലയാളി യുവാവ്​ റിയാദിൽ മരിച്ചു

റിയാദ്​: കോവിഡ്​ ബാധിച്ച് റിയാദിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന​ മലയാളി യുവാവ്​ ഹൃദയാഘാതം മൂലം മരിച്ചു. മലപ്പുറം തുറക്കൽ സ്വദേശിയും തിരൂരങ്ങാടി  വെന്നിയൂർ കൊടിമരം വി.കെ.എം ഹൗസിൽ താമസക്കാരനുമായ മു-ഫീദ് (30)​ ആണ്​ വ്യാഴാഴ്​ച ഉച്ചക്ക്​ റിയാദിലെ ഡോ. സുലൈമാൻ ഹബീബ്​ ആശുപത്രിയിൽ മരിച്ചത്​.  

മൂന്നുദിവസം മുമ്പാണ്​ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്​. ഇൗ മാസം 15ന്​ റിയാദിലെ അമീർ മുഹമ്മദ്​ ആശുപത്രിയിൽ കോവിഡ്​ പരിശോധന നടത്തുകയും  പോസിറ്റീവാണെന്ന്​ സ്ഥിരീകരിക്കുകയും ചെയ്​തിരുന്നു. മൃതദേഹം ഡോ. സുലൈമാൻ ഹബീബ്​ ആശുപത്രി​ മോർച്ചറിയിലാണ്​. റിയാദിൽ ഖബറടക്കുന്നതിനുവേണ്ടിയുള്ള ​ പ്രവർത്തനങ്ങൾ റിയാദ് കെ.എം.സി.സി മലപ്പുറം ജില്ലാ വെൽഫെയർ വിങ് ചെയർമാൻ റഫീഖ് മഞ്ചേരിയുടെയും ജനറൽ കൺവീനർ ഷറഫ് പുളിക്കലി​​െൻറയും  നേതൃത്വത്തിൽ നടക്കുന്നു.

റിയാദിൽ അൽഇദ്‌രീസ് പ്രട്ടോളിയം ആൻഡ്​ ട്രാൻസ്‌പോർട്ടിങ് കമ്പനിയിൽ ജോലി ചെയ്യുന്ന മുഫീദ്​ പരേതനായ കൊടവണ്ടി മാനു മാസ്​റ്ററുടെ  പേരക്കുട്ടിയും റിട്ടയേർഡ്​ പൊലീസ്​ ഉദ്യോഗസ്​ഥൻ അബ്​ദുൽ ജബ്ബാർ കൊടവണ്ടിയുടെ മകനുമാണ്​. സഫിയ വ​ടക്കേതിൽ ആണ്​ ഉമ്മ. മുഫീദ്​ ഒരുവർഷം മുമ്പാണ്​ വിവാഹം  കഴിച്ചത്​. ഫാത്വിമ ബിൻസിയാണ്​ ഭാര്യ.

Tags:    
News Summary - Covid death in saudi arabia-Gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.