ദമ്മാം ഒ.ഐ.സി.സി ശുഹൈബ് രക്തസാക്ഷിത്വദിനാചരണം
ദമ്മാം: ശുഹൈബ് രക്തസാക്ഷിത്വ ദിനത്തോടനുബന്ധിച്ച് ഒ.ഐ.സി.സി ദമ്മാം റീജനൽ കമ്മിറ്റി അനുസ്മരണവും പുഷ്പാർച്ചനയും സംഘടിപ്പിച്ചു. റീജനൽ പ്രസിഡന്റ് ഇ.കെ. സലിം അധ്യക്ഷതവഹിച്ചു.സൗദി നാഷനൽ കമ്മിറ്റി പ്രസിഡന്റ് ബിജു കല്ലുമല അനുസ്മരണം ഉദ്ഘാടനം ചെയ്തു. രാഷ്ട്രീയ എതിരാളികളെ നിഷ്കരുണം വേട്ടയാടുന്ന സി.പി.എമ്മിന്റെ ഫാഷിസ്റ്റ് ശൈലിക്ക് ഇരയാകേണ്ടിവന്ന ധീരനാണ് ശുഹൈബ് എന്ന് അദ്ദേഹം പറഞ്ഞു. കൊലപാതകങ്ങളിലൂടെ എതിരാളികളെ നിഷ്കാസനം ചെയ്യുകയെന്നത് സി.പി.എം കാലങ്ങളായി പിന്തുടരുന്ന നയമാണ്.
ആശയങ്ങൾ വ്യത്യസ്തമാകുമ്പോൾ വാക്കുകൾക്കൊണ്ടുള്ള സംഘർഷം സ്വഭാവികമാണ്. എന്നാൽ, അത് ഒരാളുടെ ജീവനെടുക്കുമ്പോൾ സി.പി.എം എന്തു നേടിയെന്ന വലിയൊരു ചോദ്യം ഇപ്പോഴും നിലനിൽക്കുന്നുണ്ട് -അദ്ദേഹം കൂട്ടിച്ചേർത്തു.
ഗ്ലോബൽ കമ്മിറ്റി മുൻ വൈസ് പ്രസിഡന്റ് സി. അബ്ദുൽ ഹമീദ് മുഖ്യ അനുസ്മരണപ്രഭാഷണം നിർവഹിച്ചു. ഗ്ലോബൽ പ്രതിനിധികളായ ജോൺ കോശി, സിറാജ് പുറക്കാട്, ഹനീഫ റാവുത്തവർ, നാഷനൽ കമ്മിറ്റി പ്രതിനിധി റഫീഖ് കൂട്ടിലങ്ങാടി, നേതാക്കളായ ഷംസ് കൊല്ലം, പി.കെ. അബ്ദുൽ കരിം, വിൽസൺ തടത്തിൽ, ഷിജില ഹമീദ്, സക്കീർ പറമ്പിൽ, ജേക്കബ് പാറയ്ക്കൽ, പാർവതി സന്തോഷ്, അൻവർ വണ്ടൂർ, അസിഫ് താനൂർ, നിഷാദ് കുഞ്ചു, രാധിക ശ്യാംപ്രകാശ്, ബിനു പുരുഷോത്തമൻ, അൻവർ സാദിഖ്, ശ്യാം പ്രകാശ്, സജൂബ് അബ്ദുൽ ഖാദർ, ദിൽഷാദ് തഴവ, ലിബി ജയിംസ് റഹിമുദ്ദീൻ എന്നിവർ അനുസ്മരണ പ്രഭാഷണം നിർവഹിച്ചു.
ജനറൽ സെക്രട്ടറി ഷിഹാബ് കായകുളം സ്വാഗതവും ജനറൽ സെക്രട്ടറി സി.ടി. ശശി നന്ദിയും പറഞ്ഞു. ഷാജിദ് കാക്കൂർ, റഷീദ് പത്തനാപുരം, റോയ് വർഗീസ്, സി.വി. രാജേഷ്, ഷിനാസ് സിറാജുദ്ദീൻ, ജോജി വി. ജോസഫ്, ജലീൽ പള്ളാതുരുത്തി, അബ്ദുൽ ഹക്കിം, ഹമീദ് മരക്കാശ്ശേരി, ഡിജോ പഴയമഠം, രാജേഷ് ആറ്റുവ, ലൈജു ജയിംസ്, ഹുസ്ന ആസിഫ്, ജോയ് തോമസ് എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.