പ്രിയ റിയാസ് (പ്രസി.), ജ്യോതി സന്തോഷ് (സെക്ര.), അനീസ നവാസ് (ട്രഷറർ), റെജില സഹീർ (കൾചറൽ സെക്രട്ടറി)
ജിദ്ദ: ജിദ്ദയിലെ ജീവകാരുണ്യ, സാമൂഹിക, കലാ, സാംസ്കാരിക സംഘടനയായ മൈത്രി ജിദ്ദ വനിത വേദിക്ക് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ഖാലിദ് ബിൻ വലീദ് സ്ട്രീറ്റിലെ ഡോൾഫിൻ പാർക്കിൽ സംഘടിപ്പിച്ച വനിതാ ദിനാഘോഷ വേദിയിൽ വെച്ച് മൈത്രി പ്രസിഡന്റ് ഷരീഫ് അറക്കൽ ഭാരവാഹികളെയും എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളെയും പ്രഖ്യാപിച്ചു.
ഭാരവാഹികൾ: പ്രിയ റിയാസ് (പ്രസിഡന്റ്), ബർക്കത്ത് ഷരീഫ് (വൈസ് പ്രസിഡന്റ്), ജ്യോതി സന്തോഷ് (സെക്രട്ടറി), ആയിഷ ഫവാസ് (ജോയിന്റ് സെക്രട്ടറി), അനീസ നവാസ് (ട്രഷറർ), റെജില സഹീർ (കൾചറൽ സെക്രട്ടറി), റംസീന സക്കീർ, സാലിഹ സാലിഹ്, സോഫിയ ബഷീർ, സനൂജ മുജീബ് (എക്സിക്യൂട്ടീവ് അംഗങ്ങൾ).
സ്ത്രീകളുടെ ശാക്തീകരണത്തിനും സമൂഹത്തിലെ അവരുടെ പങ്കാളിത്തത്തിനും ഊന്നൽ നൽകാൻ സംഘടന പ്രതിജ്ഞാബദ്ധമാണെന്ന് സ്വാഗത പ്രസംഗത്തിൽ ജനറൽ സെക്രട്ടറി നവാസ് തങ്ങൾ ബാവ പറഞ്ഞു. രക്ഷാധികാരി ഉണ്ണി തെക്കേടത്ത്, കൾച്ചറൽ സെക്രട്ടറി നൂറുന്നീസ ബാവ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.
മൈത്രി ജിദ്ദയുടെ പ്രവർത്തനങ്ങൾക്ക് പുതിയ ഊർജം പകരുന്നതിനും സ്ത്രീകളുടെ ഉന്നമനത്തിനായി കൂടുതൽ പദ്ധതികൾ ആവിഷ്കരിക്കുന്നതിനും പുതുതായി നിലവിൽ വന്ന വനിത കമ്മിറ്റി ഊന്നൽ നൽകുമെന്നുംചടങ്ങിൽ സംസാരിച്ച വനിതവേദി പ്രസിഡന്റ് പ്രിയ റിയാസ് അറിയിച്ചു. മൈത്രി കുടുംബാംഗങ്ങളുടേയും ജിദ്ദയിലെ ക്ഷണിക്കപ്പെട്ട അഥിതികളുടേയും സാന്നിധ്യത്തിൽ വനിതാദിന ആഘോഷങ്ങൾ അരങ്ങേറി. ചടങ്ങിന് ട്രഷറർ കിരൺ കലാനി നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.