റിയാദ്: ഹൃദയാഘാതം മൂലം മലയാളി യുവാവ് റിയാദിൽ മരിച്ചു. കൊച്ചി മട്ടാഞ്ചേരി സ്വദേശി കുട്ടംപറമ്പില്‍ ബാവയുടെ മകന് റിയാസ് (44) ആണ് റിയാദിലെ എക്സിറ്റ് ആറില്‍ വെള്ളിയാഴ്ച വൈകീട്ട് 6.30ഒാടെ മരിച്ചത്. താമസ സ്ഥലത്ത് സുഹൃത്തുക്കള്‍ വന്ന് നോക്കിയപ്പോള്‍ മരിച്ചു കിടക്കുന്നതാണ് കണ്ടത്. ഉടനെ പൊലീസിനെയും റെഡ് ക്രെസൻറിനെയും വിവരം അറിയിക്കുകയും അവര്‍ എത്തി പരിശോധിക്കുകയും ചെയ്തപ്പോഴാണ് രണ്ടു മണിക്കൂര്‍ മുമ്പ് മരണം സംഭവിച്ചതായി മനസിലായത്.
അഞ്ചു വര്‍ഷമായി എക്സിറ്റ് ആറിലെ സ്റ്റാര്‍ ഹോട്ടലിൽ ജീവനക്കാരാണ്. പിതാവ്: ബാവ, മാതാവ്: നബീസു. ഭാര്യ: നസീറ. മക്കൾ: ഫിറോസ്, ഫാരിസ്, ഫർസാന. മരുമകൻ: നസീബ്. മൃതദേഹം റിയാദില്‍ ഖബറടക്കുന്നതിന് വേണ്ടിയുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ സുഹൃത്തുക്കളായ ജിബിന്‍ സമദ്, ഹാഷിഖ് നാസര്‍, മുന്സീര് വള്ളികുന്നം, നിഹാസ് പാനൂര്‍, അബ്ദുല്‍ മജീദ് പൂളക്കാടി എന്നിവരെ സഹായിക്കുന്നതിന് റഫീഖ് മഞ്ചേരിയുടെ നേതൃത്വത്തിൽ റിയാദ് കെ.എം.സി.സി മലപ്പുറം ജില്ല വെൽഫെയർ വിങ് രംഗത്തുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.