മുഹമ്മദ് ആര്യൻ തൊടികക്ക് ഏറനാട് കെ.എം.സി.സിയുടെ ഉപഹാരം അബൂബക്കർ അരിമ്പ്ര, ഇസ്മാഈൽ മുണ്ടുപറമ്പ് എന്നിവർ സമ്മാനിക്കുന്നു
ജിദ്ദ: ജിദ്ദ ഏറനാട് മണ്ഡലം കെ.എം.സി. സി ഇഫ്താർ കുടുംബ സംഗമവും ആദരിക്കൽ ചടങ്ങും സംഘടിപ്പിച്ചു. ഷറഫിയ അൽ ഫദൽ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി ജിദ്ദ കെ. എം.സി.സി സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് അബൂബക്കർ അരിമ്പ്ര ഉദ്ഘാടനം ചെയ്തു.
ജിദ്ദ മലപ്പുറം ജില്ല കെ.എം.സി.സി പ്രസിഡന്റ് ഇസ്മാഈൽ മുണ്ടുപറമ്പ് റമദാൻ സന്ദേശം നൽകി. പരിപാടിയിൽ ദുബൈ ഇന്റർ നാഷനൽ കൗൺസിൽ ഓഫ് അറബിക് ലാംഗേജ് സംഘടിപ്പിക്കുന്ന പത്താമത് അന്താരാഷ്ട്ര അറബിക് കോൺ ഫ്രൻസിൽ പങ്കെടുത്ത് പ്രബന്ധം അവതരിപ്പിച്ച സൗദിയിൽനിന്ന് അറബികൾക്ക് പുറമെ പങ്കെടുത്ത ഏക ഇന്ത്യക്കാരൻ മുഹമ്മദ് ആര്യൻ തൊടികയെ ഏറനാട് മണ്ഡലം കെ.എം.സി.സി ചെയർമാൻ അഷ്റഫ് കിഴുപറമ്പിന്റെ സാന്നിധ്യത്തിൽ അബൂബക്കർ അരിമ്പ്ര, ഇസ്മാഈൽ മുണ്ടുപറമ്പ് എന്നിവർ ഫലകം നൽകി ആദരിച്ചു.
മണ്ഡലം പ്രസിഡന്റ് സുൽഫീക്കർ കെ. ഒതായി അധ്യക്ഷത വഹിച്ചു. മണ്ഡലം ജനറൽ സെക്രട്ടറി മൊയ്ദീൻ കുട്ടി ആമുഖ പ്രഭാഷണം നടത്തി.
ഭാരവാഹികളായ മൻസൂർ അരീക്കോട്, ഡോ. ഫിറോസ് ആര്യൻ തൊടിക, അലി കിഴുപറമ്പ്, റഷീദ് എക്കാപറമ്പ് എന്നിവർ സംസാരിച്ചു. സലിം കിഴുപറമ്പ്, മുഹമ്മദ് കാവനൂർ, അനസ് ചാലിയാർ, ഫാറൂഖ് ഊർങ്ങാട്ടിരി, ബഷീർ കുഴിമണ്ണ, ബെന്ന കാവനൂർ, ഫിറോസ് എടവണ്ണ, കെ.പി. സുനീർ, അബ്ദുൽ ലത്തീഫ് ഊർങ്ങാട്ടിരി, സഹീർ തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം വഹിച്ചു.
റിയാദ്: ഫൗണ്ടേഷൻ ഓഫ് റിയാദ് മാർക്കറ്റ് അഡ്വഞ്ചേഴ്സ് (ഫോർമ റിയാദ്) ബത്ഹയിലെ അൽ നൂർ ഓഡിറ്റോറിയത്തിൽ ഇഫ്താർ സ്നേഹ വിരുന്ന് നടത്തി. വ്യവസായികളും വ്യാപാര പ്രമുഖരും ഉൾപ്പെടെ നിരവധി പേർ പങ്കെടുത്തു.
ഭാരവാഹികളായ അരീക്കോട് നിസാർ (എ.ജിസി), ധൂം ടെലികോം മാനേജിങ് ഡയറക്ടർ പി.കെ. നൗഷാദ്, ഐ സ്റ്റോർ ഡയറക്ടർ സജീർ, ഫായിസ് (എ.ജി.സി), ഫസൽ (എ.ജി.സി) തുടങ്ങിയവരും ഫൈസൽ പാഴൂർ, കെൽക്കോ ഗ്രൂപ് മാനേജിങ് ഡയറക്ടർ അസ്ക്ർ കെൽക്കൊ, നെസ്റ്റോ ഹൈപ്പർമാർക്കറ്റ് മാനേജർ ഷിജു, സോൺ കോം ഡയറക്ടർ ബാബു, എ.ജി.സി ഗ്രൂപ് മാനേജർ ശിഹാബ്, മാൽബ്രിസ് മാനേജർ അബ്ദു, അൽമാസ് ഗ്രൂപ് മാനേജർ അഹമ്മദ്, അസ്ഹർ വള്ളുവമ്പ്രം നജ്ദ്, സുഹൈൽ പൊന്നേരി, ഷബീർ ആരാമ്പ്രം, ജസീൽ നനോസെൽ തുടങ്ങിയ ബത്ഹയിലെ പ്രമുഖ വ്യപാരികളും മന്ദൂബ് എഫ്.സി മാനേജർ റഹീസ് കോളിയോട്ട്, കെൽക്കൊ എഫ്.സി മാനേജർ ജംഷീർ, ഇലക്ട്രോൺ എഫ്.സി മാനേജർ ജാസിം ഇടത്തിൽ, ഫ്രെയ്ഡേ എഫ്.സി മാനേജർ ജുനൈസ്, എ.ജി.സി യുനൈറ്റഡ് എഫ്.സി അസ്ലം പുറക്കാട്ടേരി, ഗുറാബി എഫ്.സി മാനേജർ റെജി തുടങ്ങിയവർ പങ്കെടുത്തു. ഫോർമ ചെയർമാൻ ഇഖ്ബാൽ പൂക്കാട് സ്വാഗതവും കൺവീനർ സിദ്ദീഖ് ഇടത്തിൽ നന്ദിയും പറഞ്ഞു.
റിയാദിൽ ഫൗണ്ടേഷൻ ഓഫ് റിയാദ് മാർക്കറ്റ് അഡ്വഞ്ചേഴ്സ് സംഘടിപ്പിച്ച ഇഫ്താർ വിരുന്ന്
റിയാദ്: വലിയോറ സൗഹൃദ വേദി റിയാദ് ഘടകം ഇഫ്താർ സംഗമവും ജനറൽ ബോഡി യോഗവും സംഘടിപ്പിച്ചു. വേങ്ങര പഞ്ചായത്തിലെ വലിയോറ നിവാസികളും കുടുംബങ്ങളും പരിപാടിയിൽ പങ്കെടുത്തു. ശുക്കൂർ പൂക്കയിൽ അധ്യക്ഷതവഹിച്ചു. സൗദിയിൽ ഹ്രസ്വ സന്ദർശനത്തിനെത്തിയ ഡോ. ബാപ്പു പട്ടർക്കടവൻ മുഖ്യാതിഥിയായിരുന്നു. വ്രതാനുഷ്ഠാന കാലത്ത് പുലർത്തേണ്ട ഭക്ഷണ ക്രമങ്ങളെക്കുറിച്ചും ആരോഗ്യ പരിപാലനത്തെക്കുറിച്ചും അദ്ദേഹം സംവദിച്ചു. വളപ്പിൽ കരീം, പി.കെ. സജ്ജാദ്, ജവഹർ അലി പാറക്കൽ, ബൈജു പാണ്ടികശാല എന്നിവർ സംസാരിച്ചു.
ജനറൽ ബോഡി യോഗത്തിൽ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. കരീം വളപ്പിൽ (രക്ഷാധികാരി), ശുക്കൂർ പൂക്കയിൽ (ചെയർ.), ഇല്യാസ് തൂമ്പിൽ (പ്രസി.), ബൈജു പാണ്ടികശാല (ജന. സെക്ര.), ഷംസു പാട്ടശ്ശേരി (ട്രഷറർ), ഇഖ്ബാൽ കുഴിക്കാട്ടിൽ, പി.കെ. സജ്ജാദ് (വൈ. പ്രസി.), എ.കെ. റഷീദ്, റാസ പൂക്കയിൽ, ഇസ്ഹാഖ് തയ്യിൽ, ഷെബിൻ സിറാജ് (ജോ. സെക്ര.), ഫായിസ് മോയൻ (മീഡിയ കോഓഡിനേറ്റർ) എന്നിവരാണ് മറ്റ് ഭാരവാഹികൾ. എക്സ്കോം അംഗങ്ങളായി ജൗഹർ അലി പാറക്കൽ, യു.കെ. ഹസീബ്, ടി. മുസ്താഖ്, ഇർഫാൻ തൂമ്പിൽ, വി.വി. മുസ്തഫ എന്നിവരെയും തെരഞ്ഞെടുത്തു.
വലിയോറ സൗഹൃദ വേദി റിയാദ് ഘടകം ഇഫ്താർ സംഗമത്തിൽ പങ്കെടുത്തവർ
ആരോഗ്യ ക്ലബായ മെക് സെവനെ റിയാദിനെ പരിചയപ്പെടുത്തി ബ്രാൻഡ് അംബാസഡറായി മാറിയ ശുക്കൂർ പൂക്കയിലിനെ യോഗം അനുമോദിച്ചു. ഇല്യാസ് തൂമ്പിൽ സ്വാഗതവും ഇഖ്ബാൽ കുഴിക്കാട്ടിൽ നന്ദിയും പറഞ്ഞു.
സൗദി കലാസംഘം ജിദ്ദ ചാപ്റ്റർ സംഘടിപ്പിച്ച ഇഫ്താർസംഗമത്തിൽ സംബന്ധിച്ചവർ
ജിദ്ദ: കലാകാരന്മാരുടെ പൊതുകൂട്ടായ്മയായ സൗദി കലാസംഘം (എസ്.കെ.എസ്) ജിദ്ദ ചാപ്റ്റർ ഇഫ്താർ സംഗമം സംഘടിപ്പിച്ചു. ഷറഫിയ ടീ ലോഞ്ച് റസ്റ്റാറന്റിൽ സംഘടിപ്പിച്ച ഇഫ്താർ സംഗമത്തിൽ ചാപ്റ്ററിന് കീഴിലെ അംഗങ്ങളും കുടുംബങ്ങളും പങ്കെടുത്തു.
ഇതോടനുബന്ധിച്ച ചടങ്ങിൽ എസ്.കെ.എസ് സൗദി ചാപ്റ്റർ ജനറൽ സെക്രട്ടറി വിജേഷ് ചന്ദ്രു അധ്യക്ഷത വഹിച്ചു. സൗദി പ്രസിഡന്റ് റഹീം ഭരതന്നൂർ തബൂക്ക് ഓൺലൈൻ വഴി അംഗങ്ങളെ അഭിസംബോധന ചെയ്തു. നവാസ് ബീമാപ്പള്ളി, സോഫിയ സുനിൽ, ഹസൻ കൊണ്ടോട്ടി, സാദിഖലി തുവ്വൂർ, ഇസ്മാഈൽ ഇജ്ലു എന്നിവർ സംസാരിച്ചു. ഹിജാസ് കളരിക്കൽ സ്വാഗതവും അലി റോഷൻ നന്ദിയും പറഞ്ഞു.
ബൈജു ദാസ്, ഡോ. ഹാരിസ്, മുഹമ്മദ് റാഫി ആലുവ, ഹാഫിസ് കുറ്റിയാടി, മുജീബ് വയനാട്, അഷ്റഫ് കോഴിക്കോട്, സുനിൽ, അബ്ദുറഹ്മാൻ മാവൂർ, മുംതാസ്, അഷ്ന തുടങ്ങിയവർ സംബന്ധിച്ചു.
ജിദ്ദ: കൊച്ചി കൂട്ടായ്മ ജിദ്ദ കമ്മിറ്റിയുടെ നേതൃത്വത്തില് കൊച്ചിക്കാരുടെ ഇഫ്താർ വിരുന്നും വിഷു, ഈസ്റ്റർ സംഗമവും സംഘടിപ്പിച്ചു. കോഴിക്കോടൻ റസ്റ്റാറന്റ് ഓഡിറ്റോറിയത്തിൽ നടന്ന ഇഫ്താര് വിരുന്ന് അംഗങ്ങളുടെയും സാമൂഹിക, സാംസ്കാരിക രംഗത്തെ പ്രമുഖരുടെയും സാന്നിധ്യംകൊണ്ട് ശ്രദ്ധേയമായി.
മതസൗഹാർദ്ദങ്ങൾ നിലനിർത്താനും സ്നേഹസഹകരണങ്ങൾ വ്യാപിക്കാനും കൊച്ചികൂട്ടായ്മ ജിദ്ദ പോലെയുള്ള സംഘടനകൾ നടത്തുന്ന ഇഫ്താർ വിഷു ഈസ്റ്റർ സംഗമങ്ങൾ വഹിക്കുന്ന പങ്ക് വിലമതിക്കാനാകാത്തതാണെന്ന് അധ്യക്ഷൻ സനോജ് സൈനുദ്ധീൻ ഇഫ്താർ സന്ദേശത്തിൽ പറഞ്ഞു. ചെയർമാൻ ജിബിൻ സമദ് കൊച്ചിയുടെ നേതൃത്വത്തിൽ നടന്ന പരിപാടിയിൽ എസ്.ടി.യു സംസ്ഥാന പ്രസിഡന്റ് ഇബ്രാഹിം മുഖ്യാതിഥിയായിരുന്നു.
ജിദ്ദയിലെ കൊച്ചി കൂട്ടായ്മ സംഘടിപ്പിച്ച ഇഫ്താർ സംഗമത്തിൽ പങ്കെടുത്തവർ
ട്രഷറർ ബാബു മുണ്ടൻവേലി, അനസ് പെരുമ്പാവൂർ, ഹിജാസ് കളരിക്കൽ, ശാരിഖ് കൊച്ചി എന്നിവർ ആശംസാപ്രസംഗം നടത്തി. സിയാദ് കൊച്ചി, ജാൻ കൊച്ചി, അനീസ് കൊച്ചി, വിനയ് തോമസ്, ലെനീഷ്, സാം വ്ലോഗർ, സജീർ പള്ളുരുത്തി, വനിതാ വിങ് അംഗങ്ങളായ സലീഷ, സനിമ സനോജ്, റാണിയാ ശാരീഖ്, ഗായത്രി ലെനീഷ് എന്നിവർ സംസാരിച്ചു. ഐറ മറിയം, സൈഹ ഫാത്തിമ, സഹ്റ സനോജ്, മിത്രവിന്ദ, ഭദ്ര എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ജനറൽ സെക്രട്ടറി മൻസൂർ അലി നന്ദി പറഞ്ഞു.
റിയാദ്: റിയാദ് ഇന്ത്യൻ അസോസിയേഷൻ (റിയ) ലേബര് ക്യാമ്പിൽ ബുദ്ധിമുട്ട് അനുഭവിക്കുന്ന തൊഴിലാളികൾക്ക് റമദാൻ കിറ്റ് വിതരണം ചെയ്തു. റിയാദിൽ മൂന്നിടങ്ങളിലായി സ്വകാര്യ കമ്പനികളിൽ മാസങ്ങളായി ശമ്പളവും ഭക്ഷണവും ലഭിക്കാതെ പ്രയാസം അനുഭവിക്കുന്ന ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽനിന്നുള്ള 50ഓളം തൊഴിലാളികൾക്ക് റിയയുടെ റമദാൻ കിറ്റ് ആശ്വാസവും സന്തോഷവും പ്രദാനം ചെയ്തു.
‘റിയ’ റമദാൻ കിറ്റ് വിതരണം
ജീവകാരുണ്യ വിഭാഗം കൺവീനർ ഫവാദ് അബ്ദുൽ അസീസിന്റെ നേതൃത്വത്തില് സെക്രട്ടറി അരുൺ കുമരൻ, മാധവൻ, നസ്സിം, ശിവകുമാർ, അരുൾ നടരാജൻ, വിവേക്, മുത്തുകണ്ണൻ, പീറ്റർ, ടി.എൻ.ആർ. നായർ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.
റിയാദ്: റിയാദിലെ മമ്പാട് പഞ്ചായത്ത് നിവാസികളുടെ കൂട്ടായ്മ ‘മർവ’ ഇഫ്താർ സംഗമം സംഘടിപ്പിച്ചു. സുലൈയിലെ ഇസ്തിറാഹയിൽ നടന്ന റിയാദിലെ എല്ലാ മർവ കുടുംബങ്ങളും മമ്പാട് നിവാസികളും പങ്കെടുത്തു.
ഇഫ്താർ കൺവീനർ വി.പി. ഇക്ബാൽ, പ്രസിഡന്റ് ഷംജിത്ത് കരുവാടൻ, രക്ഷാധികാരികളായ ഫക്രുദ്ദീൻ വലിയപീടിയക്കല്, റഫീഖ്, മുജീബ് കല്ലുമുറിയൻ, സെക്രട്ടേറിയേറ്റ് അംഗങ്ങളായ ജിഷു കാഞ്ഞിരാല, സമീർ കരുവാടൻ, സാനു വടപുറം, പി.ടി. ഹാഫിസ്, മനോജ് ബാബു എന്നിവർ മേൽനോട്ടം വഹിച്ചു.
‘മർവ’ ഇഫ്താർ സംഗമം
മുത്തലിബ്, സലീം കരുവപറമ്പൻ, നിസാർ കപ്പച്ചാലി, എക്സിക്യുട്ടിവ് അംഗങ്ങളായ ബാബു പുള്ളിപ്പാടം, സുനിൽ പുള്ളിപ്പാടം, ഹഫീഫ് ഹൈദർ, ഫത്തീൻ ഹുസൈൻ, ഷൗക്കത്ത് വടപുറം, അംഗങ്ങളായ അഷ്ഫാഖ് ചോലയിൽ, ഷംസു വടപുറം, സുധീഷ്, അജ്മൽ എന്നിവർ കാര്യങ്ങൾ നിയന്ത്രിച്ചു.
ജിദ്ദ: വണ്ടൂർ പ്രവാസി കൂട്ടായ്മയുടെ ഇഫ്താർ സംഗമം ഷറഫിയ്യ അൽ ഫദ്ൽ ഓഡിറ്റോറിയത്തിൽ നടന്നു. സംഗമത്തിൽ പ്രസിഡന്റ് ബേബി നീലാമ്പ്ര അധ്യക്ഷത വഹിച്ചു.
കഴിഞ്ഞ ഒരുവർഷത്തെ ജീവകാരുണ്യരംഗത്തെ പ്രവർത്തനങ്ങൾ വിശദീകരിക്കുകയും ചെയ്തു. ജിദ്ദയിലെ വണ്ടൂർ പ്രവാസികളുടെ വാർഷിക സംഗമവും കൂടിയായ പരിപാടിയിൽ അംഗങ്ങളും കുടുംബങ്ങളും അതിഥികളുമടക്കം ധാരാളംപേർ പങ്കെടുത്തു. നാട്ടിൽനിന്നും സന്ദർശനാർത്ഥം എത്തിയ അക്ബർ കരുമാര, ഷൗക്കത്ത് മലക്കൽ, മൊയ്ദീൻ കുട്ടി ഓടക്കുഴിയൻ, ഇബ്രാഹിം മുണ്ടിയങ്കാവിൽ എന്നിവർ മുഖ്യാതിഥികളായിരുന്നു.
ജിദ്ദ വണ്ടൂർ പ്രവാസി കൂട്ടായ്മയുടെ ഇഫ്താർ സംഗമത്തിൽ പ്രസിഡന്റ് ബേബി നീലാമ്പ്ര സംസാരിക്കുന്നു
കെ.ടി. മുഹൈമിൻ, റോഷിദ് പാറപ്പുറവൻ, സമീർ പത്തുതറ, കെ.ടി. റഷാദ്, ശരീഫ് പൂലാടൻ, ഹസൈൻ പുന്നപ്പാല, സുബ്ഹാൻ നെച്ചിക്കാടൻ, റഊഫ് കരുമാര, സി.ടി.പി. ഇസ്മാഈൽ, ജംഷീദ് റഹ്മാൻ, ഗഫൂർ പാറഞ്ചേരി, ജലീൽ കുഴിക്കാടൻ, ജഷീം ഹസ്ബുല്ല എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. സെക്രട്ടറി കെ.ടി. സകീർ ഹുസൈൻ സ്വാഗതവും സവാദ് നാലകത്ത് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.