പ്ര​വാ​സി സാം​സ്കാ​രി​ക വേ​ദി മ​ദീ​ന യൂ​നി​റ്റ് സ​മ്മേ​ള​ന​ത്തി​ല്‍ നി​ന്ന് 

പ്ര​വാ​സി സാം​സ്കാ​രി​ക വേ​ദി മ​ദീ​ന യൂ​നി​റ്റ് സ​മ്മേ​ള​നം

മ​ദീ​ന: പ്ര​വാ​സി സാം​സ്കാ​രി​ക വേ​ദി മ​ദീ​ന യൂ​നി​റ്റ് സ​മ്മേ​ള​നം ന​ട​ത്തി. മേ​ഖ​ല പ്ര​സി​ഡ​ൻ​റ്​​ സോ​ജി ജേ​ക്ക​ബ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ന​ന്മ​യി​ലും മാ​ന​വി​ക​ത​യി​ലു​മൂ​ന്നി​യ ഭാ​വി വി​ക​സ​ന പ​ദ്ധ​തി​ക​ളാ​ണ് വെ​ൽ​െ​ഫ​യ​ർ പാ​ർ​ട്ടി സ്വ​പ്ന​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.'സാ​മൂ​ഹ്യ​നീ​തി​ക്ക് വെ​ല്‍ഫെ​യ​റി​നൊ​പ്പം' എ​ന്ന മു​ദ്രാ​വാ​ക്യ​ത്തോ​ടൊ​പ്പം നി​ന്ന് നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ വെ​ല്‍ഫെ​യ​ര്‍ സ്ഥാ​നാ​ർ​ഥി​ക​ളെ വി​ജ​യി​പ്പി​ക്കാ​ന്‍ അ​ഹോ​രാ​ത്രം പ്ര​യ​ത്നി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം അ​ഭ്യ​ർ​ഥി​ച്ചു.

പ്ര​സി​ഡ​ൻ​റ്​ അ​മീ​ര്‍ അ​ഷ്ക​ര്‍ കു​രി​ക്ക​ള്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കേ​ന്ദ്ര സം​സ്ഥാ​ന സ​ര്‍ക്കാ​റു​ക​ളു​ടെ ജ​ന​ദ്രോ​ഹ ന​ട​പ​ടി​ക​ള്‍ക്കെ​തി​രെ ര​ണ്ട് പ്ര​മേ​യ​ങ്ങ​ള്‍ അ​വ​ത​രി​പ്പി​ച്ചു.ന​സീ​റു​ദ്ദീ​ൻ, സി​റാ​ജ് എ​റ​ണാ​കു​ളം എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു. മു​ജീ​ബ് ചോ​ക്കാ​ട് സ്വാ​ഗ​ത​വും ക​രീം കു​രി​ക്ക​ള്‍ ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.