ജിദ്ദയിൽ നിന്നും അവധിക്ക് നാട്ടിൽ പോയ പ്രവാസി നിര്യാതനായി

ജിദ്ദ: ജിദ്ദയിൽ നിന്നും അവധിക്ക് നാട്ടിലേക്ക് പോയ പ്രവാസി നിര്യാതനായി. മലപ്പുറം കോട്ടക്കൽ ചെങ്ങോട്ടൂർ ആക്കപ്പറമ്പ് സ്വദേശി കരുപ്പറമ്പൻ ഷാനവാസ് (42) ആണ് മരിച്ചത്. ഞായറാഴ്ച രാത്രി ഒമ്പത് മണിക്ക് ഹൃദയാഘാതം മൂലമായിരുന്നു മരണം.

2003 മുതൽ ജിദ്ദയിൽ പ്രവാസിയാണ്. 19 വർഷത്തോളമായി ജിദ്ദയിലെ ഖാലിദ് ബിൻ വലീദ് സ്ട്രീറ്റിന് സമീപമായിരുന്നു താമസിച്ചിരുന്നത്. ജിദ്ദയിലെ സ്വകാര്യ കമ്പനിയിൽ ജോലി ചെയ്തുവരികയായിരുന്നു. പ്രമേഹ രോഗത്തിന് ചികിത്സയിലായിരുന്നു. അതിനിടെ കിഡ്നിയുടെ പ്രവർത്തനവും തകരാറിലായി. തുടർന്ന് നാട്ടിലെത്തിയ ഷാനവാസ് പെരിന്തൽമണ്ണ എം.ഇ.എസ് ആശുപത്രിയിലും കോഴിക്കോട് ഇഖ്റ ആശുപത്രിയിലും ചികിത്സ തേടിയിരുന്നു.

കിഡ്നിയുടെ പ്രവർത്തനം തകരാറിലായിരുന്നതിനാൽ ഡയാലിസിസ് ചെയ്ത് വരികയായിരുന്നു. വീട്ടിൽ വിശ്രമിക്കുന്നതിനിടെ കഴിഞ്ഞ ദിവസം രാത്രിയാണ് ഹൃദയാഘാതമുണ്ടായത്. വീട്ടുകാർ വിളിച്ചിട്ടും പ്രതികരണമുണ്ടാകാത്തതിനെ തുടർന്ന് ആശുപത്രിയിലെത്തിക്കുകയായിരുന്നു.

മുൻ പ്രവാസിയും മക്കയിൽ ജോലി ചെയ്തിരുന്നവരുമായ മുഹമ്മദ് കുട്ടിയുടേയും തിത്തികുട്ടിയുടേയും മകനാണ് ഷാനവാസ്. ആരിഫയാണ് ഭാര്യ. മൂന്ന് പെണ്മക്കളുണ്ട്. ഇളയ കുട്ടിക്ക് മൂന്ന് മാസമാണ് പ്രായം. പതിനൊന്നും അഞ്ചും വയസ്സാണ് മറ്റുകുട്ടികൾക്ക്.

തിങ്കളാഴ്ച രാവിലെ 11 മണിക്ക് ആക്കപ്പറമ്പ് കോൽക്കളം ജുമാമസ്ജിദ് ഖബർസ്ഥാനിൽ മയ്യിത്ത് ഖബറടക്കി. ജിദ്ദയിൽ നിന്ന് അവധിക്ക് പോയവരും പഴയകാല പ്രവാസികളുമായ നിരവധി പേർ മരണാനന്തര ചടങ്ങിൽ പങ്കെടുത്തു. 

Tags:    
News Summary - expatriate who went home on holiday from Jeddah has passed away

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.