കെ.പി.സി.സി ജനറൽ സെക്രട്ടറി ആര്യാടൻ ഷൗക്കത്ത് റിയാദിൽ ഒ.ഐ.സി.സി മലപ്പുറം ജില്ല കമ്മിറ്റി ഒരുക്കിയ
സ്വീകരണ പരിപാടിയിൽ സംസാരിക്കുന്നു
റിയാദ്: നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് നിയമസഭ തെരഞ്ഞെടുപ്പിന്റെ സെമി ഫൈനലാണെന്നും സ്ഥാനാർഥി ആരായാലും യു.ഡി.എഫ് സ്ഥാനാർഥിയെ വിജയിപ്പിക്കാൻ സജീവ ഇടപെടൽ ഉണ്ടാകണമെന്നും ഒ.ഐ.സി.സി പ്രവർത്തകരോട് ആവശ്യപ്പെട്ട് കെ.പി.സി.സി ജനറൽ സെക്രട്ടറി ആര്യാടൻ ഷൗക്കത്ത്. റിയാദിലെത്തിയ അദ്ദേഹം ഒ.ഐ.സി.സി മലപ്പുറം ജില്ല കമ്മിറ്റി ഒരുക്കിയ സ്വീകരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു. വികസന പ്രവർത്തനങ്ങളിൽ നിലമ്പൂർ ഏറെ മുന്നോട്ട് പോകാനുണ്ടെന്നും അതിന് യു.ഡി.എഫ് സ്ഥാനാർഥി ജയിക്കേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.
നാട് രാസലഹരിയുടെ പിടിയിലാണ്, രാസലഹരി പോലെ സർക്കാർ അഴിമതിയുടെ ലഹരിയുടെ അടിമകളായി മാറിയിട്ടുണ്ടെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഒ.ഐ.സി.സി മലപ്പുറം ജില്ല പ്രസിഡന്റ് സിദ്ധിഖ് കല്ലുപറമ്പൻ അധ്യക്ഷതവഹിച്ചു. കെ.പി.സി.സി ജനറൽ സെക്രട്ടറി പി.എ. സലിം ഉദ്ഘാടനം ചെയ്തു. സെൻട്രൽ കമ്മറ്റി പ്രസിഡന്റ് സലിം കളക്കര സംസാരിച്ചു.
ഗ്ലോബൽ സെക്രട്ടറി റസാഖ് പോക്കോട്ടുംപാടം, അബ്ദുല്ല വല്ലാഞ്ചിറ, നൗഫൽ പാലക്കാടൻ, സക്കീർ ദാനത്ത്, അമീർ പട്ടണത്ത്, വഹീദ് വാഴക്കാട്, ബഷീർ കോട്ടക്കൽ, അൻസാർ വാഴക്കാട്, ഉണ്ണികൃഷ്ണൻ, പ്രഭാകരൻ, ഭാസ്കരൻ, സൈനുദ്ദീൻ, ശിഹാബ് അരിപ്പൻ, മുത്തു പാണ്ടിക്കാട്, ബൈജു പാണ്ടികശാല, നജീബ് ആക്കോട്, ഫൈസൽ, ഷറഫ് ചിറ്റൻ, ഷൗക്കത്ത് ഷിഫാ, ഷാജഹാൻ, ഷമീർ മാളിയേക്കൽ, ബനൂജ് പൂക്കോട്ടുംപാടം എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. മലപ്പുറം ജില്ല സംഘടന ചുമതലയുള്ള ജനറൽ സെക്രട്ടറി ജംഷാദ് തുവ്വൂർ സ്വാഗതവും ട്രഷറർ സാദിഖ് വടപുറം നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.