കാ​ലാ​വ​ധി ക​ഴി​ഞ്ഞ കോ​ഴി​യി​റ​ച്ചി​യു​ടെ തീ​യ​തി മാ​റ്റി കൃ​ത്രി​മം

റി​യാ​ദ്: കാ​ലാ​വ​ധി ക​ഴി​ഞ്ഞ കോ​ഴി​യി​റ​ച്ചി ശേ​ഖ​രം തീ​യ​തി മാ​റ്റി കൃ​ത്രി​മം കാ​ണി​ച്ച് വി​ല്‍ക്കാ​ന്‍ ശ്ര​മി​ച്ച മൊ​ത്ത വ്യാ​പാ​ര സ്ഥാ​പ​ന​ത്തി​ന് സൗ​ദി ഫു​ഡ് ആ​ൻ​ഡ്​ ഡ്ര​ഗ് അ​തോ​റി​റ്റി അ​ഞ്ച്​ ല​ക്ഷം റി​യാ​ല്‍ പി​ഴ ചു​മ​ത്തി. സ്ഥാ​പ​ന​ത്തി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ ഉ​പ​യോ​ഗ കാ​ലാ​വ​ധി​യി​ല്‍ തി​രു​ത്ത​ലു​ക​ള്‍ വ​രു​ത്തി​യ അ​ഞ്ച്​ ട​ണ്‍ കോ​ഴി​യി​റ​ച്ചി​യും ഉ​റ​വി​ട​മ​റി​യാ​ത്ത കോ​ഴി​യി​റ​ച്ചി, ബീ​ഫ് ശേ​ഖ​ര​വും ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. ചി​ല്ല​റ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ള്‍ക്ക് മൊ​ത്ത​മാ​യി വി​ല്‍ക്കാ​ന്‍ സൂ​ക്ഷി​ച്ച​താ​യി​രു​ന്നു ഇ​വ. ഉ​പ​യോ​ഗ കാ​ലാ​വ​ധി​യി​ല്‍ തി​രു​ത്ത​ല്‍ വ​രു​ത്താ​ന്‍ സൂ​ക്ഷി​ച്ച സ്​​റ്റി​ക്ക​ര്‍ ശേ​ഖ​ര​വും ഉ​പ​ക​ര​ണ​ങ്ങ​ളും സ്ഥാ​പ​ന​ത്തി​ല്‍ ക​ണ്ടെ​ത്തി​യി​രു​ന്നു. പ​രി​ശോ​ധ​ന​ക്കി​ടെ ക​ണ്ടെ​ത്തി​യ കാ​ലാ​വ​ധി തീ​ര്‍ന്ന കോ​ഴി​യി​റ​ച്ചി​യും ഉ​റ​വി​ട​മ​റി​യാ​ത്ത കോ​ഴി​യി​റ​ച്ചി, ബീ​ഫ് ശേ​ഖ​ര​വും അ​ധി​കൃ​ത​ര്‍ പി​ടി​ച്ചെ​ടു​ത്ത് ന​ശി​പ്പി​ച്ചു. സൗ​ദി ഫു​ഡ് ആ​ൻ​ഡ്​ ഡ്ര​ഗ് അ​തോ​റി​റ്റി മേ​ല്‍നോ​ട്ട പ​രി​ധി​യി​ല്‍ പ്ര​വ​ര്‍ത്തി​ക്കു​ന്ന സ്ഥാ​പ​ന​ങ്ങ​ളു​ടെ ഭാ​ഗ​ത്തു​ള്ള നി​യ​മ ലം​ഘ​ന​ങ്ങ​ളെ കു​റി​ച്ച് 19999 എ​ന്ന ന​മ്പ​റി​ല്‍ ബ​ന്ധ​പ്പെ​ട്ട്​ വി​വ​രം അ​റി​യി​ക്ക​ണ​മെ​ന്ന്​ അ​തോ​റി​റ്റി പൊ​തു​ജ​ന​ങ്ങ​ളോ​ട്​ ആ​വ​ശ്യ​പ്പെ​ട്ടു.

Tags:    
News Summary - Expired chicken

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.