ദമ്മാം: സംഘ്പരിവാർ ഫാഷിസം വർത്തമാനകാല ഇന്ത്യയിൽ ജുഡീഷ്യറിയെപ്പോലും സ്വാധീനിക്കുന്ന തലത്തിലേക്ക് കൂടുതൽ ഭീതിതമായിക്കൊണ്ടിരിക്കുകയാണെന്നും അതിെൻറ സൂചനയാണ് സൂറത്ത് കോടതിയുടെ വിധിക്കെതിരെ രാഹുൽ ഗാന്ധി നൽകിയ അപ്പീൽ തള്ളിക്കൊണ്ട് ഗുജറാത്ത് ഹൈകോടതി ജഡ്ജി സവർക്കറെ ബന്ധപ്പെടുത്തി നടത്തിയ പരാമർശമെന്നും ഒ.ഐ.സി.സി സൗദി നാഷനൽ പ്രസിഡന്റ് ബിജു കല്ലുമല പറഞ്ഞു.
ഒ.ഐ.സി.സി ദമ്മാം പാലക്കാട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച വാർഷിക ജനറൽ ബോഡി കൺവെൻഷനിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. പ്രോഗ്രാം കമ്മിറ്റി കൺവീനർ പ്രമോദ് പൂപ്പല അധ്യക്ഷത വഹിച്ചു. റീജനൽ വൈസ് പ്രസിഡൻറ് ഹനീഫ റാവുത്തർ ഉദ്ഘാടനം ചെയ്തു. ഒ.ഐ.സി.സി സൗദി നാഷനൽ കമ്മിറ്റിയുടെ പ്രസിഡൻറായി പുതുതായി നിയമിതനായ ബിജു കല്ലുമലയെ രമേശ് പാലക്കാട് പൊന്നാടയണിയിച്ച് ആദരിച്ചു.
2023 -2025 വർഷത്തേക്കുള്ള പാലക്കാട് ജില്ലയിൽ നിന്നുള്ള അംഗങ്ങൾക്കുള്ള മെംബർഷിപ് കാർഡ് വിതരണത്തിെൻറ ഉദ്ഘാടനം ജില്ലയിൽനിന്ന് തന്നെയുള്ള സൗദി നാഷനൽ വൈസ് പ്രസിഡൻറ് രമേശ് പാലക്കാടിന് മെംബർഷിപ് കാർഡ് നൽകിക്കൊണ്ട് ബിജു കല്ലുമല നിർവഹിച്ചു.
ചടങ്ങിൽ സൗദി നാഷനൽ ജീവകാരുണ്യ വിഭാഗം കൺവീനർ സിറാജ് പുറക്കാട്, അൽഅഹ്സ ഒ.ഐ.സി.സി ജീവകാരുണ്യ വിഭാഗം കൺവീനർ പ്രസാദ് കരുനാഗപ്പള്ളി എന്നിവരെയും ആദരിച്ചു.
ഇരുവർക്കുമുള്ള ഉപഹാരങ്ങൾ നാഷനൽ പ്രസിഡൻറ് ബിജു കല്ലുമല കൈമാറി. 10, 12 ക്ലാസുകളിൽ ഉന്നതവിജയം കരസ്ഥമാക്കിയ പാലക്കാട് ജില്ലയിൽനിന്നുള്ള ഒ.ഐ.സി.സി കുടുംബാംഗങ്ങളുടെ മക്കളായ ഫിദ അബ്ദുൽ വാഹിദ്, ഇ.എച്ച്. ചഞ്ചൽ, എൻ. അഭിനയ, ഹന ഫാത്വിമ എന്നിവർക്കുള്ള ഉപഹാരങ്ങളും വിതരണംചെയ്തു.
ഹജ്ജിനെത്തിയ ഹാജിമാർക്ക് സന്നദ്ധ സേവനം ചെയ്യുന്നതിന് ദമ്മാമിൽ നിന്നും മക്കയിലെത്തി ഒ.ഐ.സി.സി വളൻറിയറായി പ്രവർത്തിച്ച പാലക്കാട് ജില്ലാ കമ്മിറ്റിയംഗം എ.കെ. നൗഫലിനെ വേദിയിൽ ഷാൾ അണിയിച്ച് ആദരിച്ചു. ഒ.ഐ.സി.സി ഗ്ലോബൽ വൈസ് പ്രസിഡൻറ് സി. അബദുൽ ഹമീദ്, ബഹ്റൈൻ മലപ്പുറം ജില്ല ഒ.ഐ.സി.സി പ്രസിഡൻറ് ചെമ്പൻ ജലാൽ, രമേശ് പാലക്കാട്, സിറാജ് പുറക്കാട്, ചന്ദ്രമോഹൻ, ദേവൻ പാലക്കാട്, ഹരിദാസ് എന്നിവർ സംസാരിച്ചു.
അബ്ദുൽ ഹക്കീം പാലക്കാട് സ്വാഗതവും ഷമീർ പനങ്ങാടൻ നന്ദിയും പറഞ്ഞു. കിഴക്കൻ പ്രവിശ്യയിലെ കലാകാരന്മാർ ഗാനങ്ങൾ ആലപിച്ചു. ഷമീർ പനങ്ങാടൻ, പി. പ്രണവ്, കെ.എം. സന്തോഷ്, വി. ഹരിദാസൻ, വി. നാരായണൻകുട്ടി, എ.കെ. നൗഫൽ, മുരളി എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.