റിയാദ്: ഏറ്റവും വലിയ സമ്മാനത്തുക എന്ന പ്രഖ്യാപനവുമായി ആരംഭം കുറിച്ച റോയൽ ഫോക്കസ് ലൈൻ കിങ്ഡം കപ്പിന്റെ സെമി ഫൈനൽ, ഫൈനൽ പോരാട്ടങ്ങൾ വെള്ളിയാഴ്ച രാത്രി റിയാദ് അൽഖർജ് റോഡിലെ അൽ ഇസ്കാൻ സ്റ്റേഡിയത്തിൽ നടക്കും. റിയാദിലെ സെവൻസ് ഫുട്ബാൾ തട്ടകത്തിലെ മുൻനിര പോരാളികളായ യൂത്ത് ഇന്ത്യ സോക്കറും പ്രവാസി സോക്കർ സ്പോർട്ടിങ് എഫ്.സിയും തമ്മിലാണ് ആദ്യമത്സരം.
ശക്തരായ ലാന്റേൺ എഫ്.സി, അസീസിയ സോക്കർ തമ്മിൽ രണ്ടാമത്തെ സെമിയിലും മാറ്റുരക്കും. വൈകീട്ട് ഏഴിനാണ് മത്സരങ്ങൾ.
സെവൻസ് ഫുട്ബാളിന്റെ വീറും വാശിയും ഒത്തുചേരുന്ന മത്സരങ്ങളാണ് നടക്കുക. മികച്ച നാല് ടീമുകളാണ് സെമിയിൽ കൊമ്പുകോർക്കുന്നത്. ക്വാർട്ടറിൽ ആസ്റ്റർ സനദിനെ തോൽപ്പിച്ച് യൂത്ത് ഇന്ത്യയും റിയാദ് ബ്ലാസ്റ്റേഴ്സിനെ കീഴടക്കി പ്രവാസി സോക്കർ ക്ലബ്ബുമാണ് സെമിയിലെത്തിയത്. കനിവ് എഫ്.സിയെ പരാജയപ്പെടുത്തി അസീസിയ സോക്കറും റയിൻബോയെ മറികടന്ന് ലാേൻറൺ എഫ്.സിയും മുഖാമുഖം പൊരുതും.
സമാപന ചടങ്ങിൽ റിഫ ഭാരവാഹികൾ, ടൂർണമെൻറ് പ്രായോജകർ, വിവിധ ക്ലബ് പ്രതിനിധികൾ എന്നിവർ പങ്കെടുക്കുമെന്ന് സംഘാടകർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.