റമദാൻ: മക്കയിൽ തീർഥാടകർക്ക്​ അഞ്ച്​ പാർക്കിങ്​ സ്ഥലങ്ങൾ

ജിദ്ദ: റമദാനിന് മുന്നൊരുക്കമായി മക്കയിൽ തീർഥാടകർക്ക്​ അഞ്ച്​ പാർക്കിങ്​ സ്ഥലങ്ങൾ ഒരുക്കുന്നു. ഇതിനായുള്ള നടപടികൾ ബന്ധപ്പെട്ട വകുപ്പുകൾക്ക്​ കീഴിൽ ആരംഭിച്ചു. ഹറമിലേക്കുള്ള പോക്കുവരവുകൾ എളുപ്പമാക്കുക, ഹറമിനടുത്ത്​ വാഹന തിരക്ക്​ കുറക്കുക എന്നിവ ലക്ഷ്യമിട്ടാണ്​​ മക്കയിലേക്ക്​ എത്തുന്ന പ്രധാന റോഡുകളിൽ​ ഇത്രയും പാർക്കിങ്​ സ്ഥലങ്ങൾ ഒരുക്കുന്നത്​.

മക്ക-ജിദ്ദ എക്​സ്​പ്രസ്​ റോഡ്​, മക്ക-മദീന എക്​സ്​പ്രസ്​ റോഡ്​, മക്ക-അൽകറ റോഡ്​, മക്ക-അല്ലീത്​ റോഡ്​, മക്ക-സൈൽ എക്​സ്​പ്രസ്​ റോഡ്​ എന്നിവിടങ്ങളിലാണ്​ പാർക്കിങ്​ സ്ഥലങ്ങളൊരുക്കുന്നത്​. ഇവിടെ നിന്ന്​ ഹറമിലേക്കും തിരിച്ചും യാത്രക്ക്​ പൊതുഗതാഗത ബസുകളും ടാക്​സികളും ഉണ്ടാകും. കൂടാതെ മക്കക്കുള്ളിൽ റുസൈഫ, കുദായ്​, സാഹിർ എന്നിവിടങ്ങളിൽ പാർക്കിങ്​ സൗകര്യമുണ്ടായിരിക്കും.

രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിൽ നിന്നും വരുന്ന ഉംറ തീർഥാടകർക്ക് പ്രവേശിക്കുന്നതിനും പുറത്തുപോകുന്നതിനുമായി പ്രത്യേക പാതകൾ പാർക്കിങ്​ സ്ഥലങ്ങളിൽ ഒരുക്കും. പൊതുഗതാഗത ബസുകൾക്കും സ്വകാര്യ ടാക്സികൾക്കും പ്രത്യേക പാതകൾ ഉണ്ടായിരിക്കും.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.