യാംബു: മയക്കുമരുന്ന് കൈവശം സൂക്ഷിച്ചാൽ കടുത്ത ശിക്ഷ. അഞ്ച് വർഷം തടവും 30,000 റിയാൽ പിഴയും ശിക്ഷിക്കുമെന്ന് സൗദി പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകി. ‘നാർക്കോട്ടിക്സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസ് കൺട്രോൾ’ നിയമത്തിലെ ആർട്ടിക്കിൾ 39 അനുസരിച്ച് ലഹരിവസ്തുക്കൾ ആരുടെയെങ്കിലും കൈവശം കണ്ടെത്തിയാൽതന്നെ അഞ്ച് വർഷം വരെ തടവും കൂടാതെ 30,000 റിയാൽ പിഴയും ചുമത്തുമെന്ന് അധികൃതർ ആവർത്തിച്ച് ചൂണ്ടിക്കാട്ടി.
മറ്റൊരാൾക്ക് കൈമാറാനോ വിപണനം നടത്താനോ ഉദ്ദേശിച്ചല്ലെങ്കിലും റെയ്ഡിലോ പൊലീസ് പരിശോധനയിലോ മയക്കുമരുന്നോ മറ്റു ലഹരിവസ്തുക്കളോ കണ്ടെത്തിയാൽ പ്രതികൾക്ക് ശിക്ഷ നൽകാൻ നിയമത്തിൽ വ്യവസ്ഥയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.