റിയാദ്: സൗദി അറേബ്യയുടെ വടക്കൻ അതിർത്തി മേഖലയിൽനിന്ന് 5.6 കോടി വർഷം പഴക്കമുള്ള സമുദ്രജീവികളുടെ അവശിഷ്ടങ്ങൾ കണ്ടെത്തി. ആദ്യ ഇയോസീൻ കാലഘട്ടത്തിലെ സമുദ്രജീവികളുടെ ഫോസിലുകളാണ് ഇവയെന്ന് സൗദി ജിയോളജിക്കൽ സർവേ പറഞ്ഞു. ചുണ്ണാമ്പുകല്ലുകളുടെ പാളികളിലാണ് അവശിഷ്ടങ്ങൾ കണ്ടെത്തിയത്.
അസ്ഥിമത്സ്യങ്ങൾ ഉൾപ്പെടുന്ന ഈ ഫോസിലുകൾ ഭൂമിശാസ്ത്രവുമായി ബന്ധപ്പെട്ട കാലഗണനയുടെ കാര്യത്തിൽ കണ്ടെത്തുന്ന രാജ്യത്തെ ആദ്യ ശേഷിപ്പുകളാണ്. പുരാതന ഭൂമിശാസ്ത്രപരവും പാരിസ്ഥിതികവുമായ വീക്ഷണകോണിൽ നിന്ന് ആദ്യകാല ഇയോസീൻ കാലഘട്ടത്തിലെ പരിസ്ഥിതിയെ മനസ്സിലാക്കാൻ സഹായിക്കുന്നതിൽ നിർണായക പ്രാധാന്യമുള്ള, വംശനാശം സംഭവിച്ച ക്യാറ്റ്ഫിഷുകളുടെ (സിലൈറ്റുകൾ) ഫോസിലുകളാണ് ഇവയെന്ന് ജിയോളജിക്കൽ സർവേ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.