റിയാദ്: തൃശൂർ ജില്ല പ്രവാസി കൂട്ടായ്മയുടെ ജനറൽ ബോഡി യോഗം റിയാദ് മലസിലെ ചെറീസ് റസ്റ്റാറന്റ് ഹാളിൽ നടന്നു. പ്രസിഡൻറ് ഷാജി കൊടുങ്ങലൂർ അധ്യക്ഷത വഹിച്ചു. രണ്ട് വർഷത്തെ റിപ്പോർട്ട് ജനറൽ സെക്രട്ടറി സഗീർ അന്താറത്തറയും വരവു ചെലവ് കണക്കുകൾ ട്രഷറർ സോണറ്റ് കൊടകരയും അവതരിപ്പിച്ചു. തുടർന്ന് വിവിധ വിഷയങ്ങളിൽ ചർച്ച നടന്നു.
കേരളത്തിലെ വിദ്യാഭ്യാസവകുപ്പ് പ്രാവാസികളുടെ മക്കളുടെ ഉന്നതവിദ്യാഭ്യാസത്തിന് ഏർപ്പെടുത്തിയിരിക്കുന്ന ഫീസ് മാനദണ്ഡത്തിനെതിരെ ചർച്ചയിൽ നിശിത വിമർശനമുയർന്നു. പ്രവാസം കഴിഞ്ഞ് നാട്ടിേലക്ക് പോകുന്ന മുതിർന്ന പൗരന്മാർക്ക് സൗജ്യന്യമായി മെഡിക്കൽ സുരക്ഷാസംവിധാനം ഒരുക്കുന്നതിന് ഊന്നൽ നൽകണമെന്നും ഈ കാര്യത്തിൽ അലംഭാവവും കാലതാമസം ഉണ്ടാകാതെ നടപടികൾ കൈക്കൊള്ളണമെന്നും പ്രതിനിധി സമ്മേളനം ആവശ്യപ്പെട്ടു.
കൂട്ടായ്മയുടെ പെൻഷൻ സ്കീമിന് കീഴിൽ നിലവിൽ പ്രവാസം അവസാനിപ്പിച്ചുപോയ 143 അംഗങ്ങൾക്ക് പെൻഷൻ നൽകുന്നുണ്ടെന്ന് ഭാരവാഹികൾ വ്യക്തമാക്കി. പുനരധിവാസ പദ്ധതിക്ക് തുടക്കം കുറിക്കാനും കൂടുതലാളുകളെ അംഗങ്ങളാക്കാനും തീരുമാനമായി. ജീവകാരുണ്യ കൺവീനർ രാജു തൃശൂർ, ഭാരവാഹികളായ ലിനോ മുട്ടത്ത്, സുധാകരൻ, രാധാകൃഷ്ണൻ കളവൂർ, റസാഖ് ചാവക്കാട്, കുമാർ ബദിഅ, ജിജു വേലായുധൻ, അനിൽ കുന്ദംകുളം, ജമാൽ പൊട്ടിച്ചിറ, സുനിൽ കൊടകര, ബാബു നിസാർ, ഡേവിഡ് മങ്ങാൻ, ബാലൻ, ശശിധരൻ പുലാശ്ശേരി, രഘുനന്ദൻ, ബാബു രാമചന്ദ്രൻ, അലി ദേശമംഗലം, ഗഫൂർ, ജോസ് എന്നിവർ യോഗത്തിൽ പങ്കെടുത്തു.
പുതിയ പ്രവർത്തനകാലയളവിലേക്കുള്ള ഭാരവാഹികളെ യോഗം തെരഞ്ഞെടുത്തു. രാധാകൃഷ്ണൻ കളവൂർ (പ്രസി.), സഗീർ അന്താറതറ (ജന. സെക്ര.), അനിൽ മാളിയേക്കൽ (ട്രഷ.), സോണറ്റ് കൊടകര, ബാബു നിസാർ (വൈ. പ്രസി.), ജിജു വേലായുധൻ, ബാബു രാമചന്ദ്രൻ (സെക്ര.) എന്നിവരാണ് പുതിയ ഭാരവാഹികൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.