റിയാദ്: വെറുപ്പിന്റെയും വിദ്വേഷത്തന്റെയും മനസ്സുകൾ മാറ്റിവെച്ച് മനുഷ്യ ഹൃദയങ്ങൾ ഒന്നായി ചേരുന്നതിലൂടെ മനുഷ്യന്റെ ആരോഗ്യവും സംരക്ഷിക്കപ്പെടുമെന്ന് കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറിയും മഅദിൻ അക്കാദമി ചെയർമാനുമായ ഖലീൽ അൽ ബുഖാരി തങ്ങൾ. അഭിമാന ബോധത്തോടെ തല ഉയർത്തി നിൽക്കാൻ കഴിയുന്നില്ല എന്നതാണ് മനുഷ്യൻ അനുഭവിക്കുന്ന ഏറ്റവും വലിയ ദുരന്തമെന്നും വിശ്വാസം മുറുകെ പിടിക്കുന്നതിലൂടെ സമൂഹത്തിൽ തലയുയർത്തി നടക്കാൻ മനുഷ്യന് സാധ്യമകുമെന്നും അദ്ദേഹം പറഞ്ഞു.
‘ഉത്തരവാദിത്വം, മനുഷ്യ പറ്റിന്റെ രാഷ്ട്രീയം’ എന്ന പ്രമേയത്തിൽ നടക്കുന്ന സുന്നി യുവജന സംഘത്തിന്റെ പ്ലാറ്റിനം ജൂബിലി സമ്മേളനത്തിന്റെ ഭാഗമായി ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ (ഐ.സി.എഫ്) റിയാദ് ഘടകം സംഘടിപ്പിച്ച ഐക്യദാർഢ്യ സമ്മേളത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ഖലീൽ തങ്ങൾ. ‘ദേശാന്തരങ്ങളിൽ ദേശം പണിയുന്നവർ’ എന്ന പ്രമേയത്തിൽ ഐ.സി.എഫ് നടത്തിവരുന്ന യൂനിറ്റ് സമ്മേളനങ്ങളുടെ സമാപനവും ചടങ്ങിൽ നടന്നു.
ഷാഹിദ് അഹ്സനി ഉദ്ഘാടനം ചെയ്തു. ഈസ്റ്റേൺ പ്രൊവിൻസ് ദഅവ സെക്രട്ടറി ഹാരിസ് ജൗഹരി പ്രമേയ പ്രഭാഷണം നടത്തി. ‘ദേശാന്തര വായന’ എന്ന സന്ദേശത്തിൽ നടക്കുന്ന പ്രവാസി വായന കാമ്പയിനിൽ റിയാദ് സെൻട്രലിൽനിന്ന് ആദ്യ ലക്ഷ്യം പൂർത്തിയാക്കിയ സഹാഫ യൂനിറ്റ്, സെക്റ്റർ കമ്മിറ്റികളായ ഉമ്മുൽ ഹമാം, ദീര, മുർസലാത്ത് എന്നിവയ്ക്കുള്ള ഉപഹാരം ഖലീൽ തങ്ങൾ ഭാരവാഹികൾക്ക് നൽകി. പ്രസിഡൻറ് ലത്തീഫ് മിസ്ബാഹി അധ്യക്ഷത വഹിച്ചു.
മഅദിൻ അക്കാദമി ഡയറക്ടർ അഹമദ് കബീർ അൽ ബുഖാരി, ഐ.സി.എഫ് നാഷനൽ സംഘടനകാര്യ സെക്രട്ടറി ബഷീർ ഉള്ളണം, ദഅവ സെക്രട്ടറി സൈനുദ്ദീൻ മുസ്ല്യാർ വാഴവറ്റ എന്നിവർ സംബന്ധിച്ചു. ജനറൽ സെക്രട്ടറി മജീദ് താനാളൂർ സ്വാഗതവും ഫിനാൻസ് സെക്രട്ടറി ഷമിർ രണ്ടത്താണി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.