റിയാദ്: അബീർ മെഡിക്കൽ ഗ്രൂപ്, ഫോക്കസ് ഇന്റർ നാഷനൽ റിയാദ് ഡിവിഷനുമായി സഹകരിച്ച് സംഘടിപ്പിച്ച സൗജന്യ മെഗാ വൃക്കരോഗ നിർണയ ക്യാമ്പ് റിയാദ് ന്യൂ സനാഇയയിലെ അബീർ എക്സ്പ്രസ് ക്ലിനിക്കിൽ നടന്നു. രാവിലെ ഒമ്പത് മുതൽ രാത്രി ഒമ്പത് വരെ നീണ്ട ക്യാമ്പിൽ ആയിരത്തിലധികം പേർ പങ്കെടുത്തു. ഇൻഡസ്ട്രിയൽ സിറ്റിയിൽ തീർത്തും സൗജന്യമായാണ് മൾട്ടി-സ്പെഷാലിറ്റി മെഡിക്കൽ ക്യാമ്പും വൃക്ക പരിശോധനയും നടത്തിയതെന്ന് സംഘാടകർ പറഞ്ഞു. അബീർ 25ാം വാർഷികം ആഘോഷിക്കുന്ന സാഹചര്യത്തിൽ സമൂഹത്തിന് ആരോഗ്യപ്രശ്നങ്ങളെക്കുറിച്ച് അവബോധം വളർത്തുന്നതിനുള്ള അബീർ എക്സ്പ്രസിന്റെ ദൗത്യത്തിന്റെ ഭാഗമായായിരുന്നു ക്യാമ്പ്.
ക്യാമ്പിൽ എല്ലാ സ്പെഷാലിറ്റികളിലും സൗജന്യ കൺസൾട്ടേഷൻ, വൃക്ക പരിശോധന, ക്രമരഹിതമായ രക്തത്തിലെ പഞ്ചസാര പരിശോധന, രക്തസമ്മർദ പരിശോധന, ബോഡി മാസ് ഇൻഡക്സ് വിശകലനം, ഇ.സി.ജി (ഡോക്ടർമാരുടെ ഉപദേശപ്രകാരം), മെഡിക്കൽ അവബോധ സെഷനുകൾ തുടങ്ങിയ വിവിധ ആരോഗ്യസേവനങ്ങൾ സൗജന്യമായി നൽകി. ക്യാമ്പിന് വിവിധ ഡോക്ടർമാരും പാരാമെഡിക്കൽ ജീവനക്കാരും അബീർ മാനേജ്മെൻറും ഫോക്കസ് ഇന്റർ നാഷനൽ റിയാദ് ഡിവിഷൻ പ്രതിനിധികളും നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.