റിയാദ്: ഹുല ഹൂപ്പിൽ ലോകതലത്തിൽ നാലു മണിക്കൂറും 33 മിനിറ്റും 12 സെക്കൻഡും സമയം കൊണ്ട് പുതിയ റെക്കോഡ് സ്ഥാപിച്ച റുമൈസ ഫാത്തിമയെയും റിയാദിൽ 30 സെക്കൻഡ് കൊണ്ട് 115 പ്രാവശ്യം ഹുലഹൂപ്പ് വളയം കറക്കി ഗിന്നസ് ബുക്കിൽ ഇടം നേടിയ ഐതാന ഋതുവിനെയും റിയാദ് കലാഭവൻ ആദരിച്ചു. അഷറഫ് മൂവാറ്റുപുഴ അധ്യക്ഷത വഹിച്ചു. നാസർ മൗലവി ഉദ്ഘാടനം നിർവഹിച്ചു. ചെയർമാൻ റഫീഖ് മാനങ്കേരി സംസാരിച്ചു. ചടങ്ങിൽ റുമൈസ ഫാത്തിമയെ സാമൂഹിക പ്രവർത്തകൻ ശിഹാബ് കൊട്ടുകാടും റിയാദ് കലാഭവൻ വനിതവിങ് പ്രസിഡൻറ് വല്ലി ജോസും മദീന ഹൈപ്പർ മാർക്കറ്റ് പ്രതിനിധി ഖാലിദ് വെള്ളിയോടും ചേർന്ന് ആദരിച്ചു.
ഐതാന ഋതുവിനെ മാധ്യമപ്രവർത്തകൻ ജയൻ കൊടുങ്ങല്ലൂരും നാസർ മൗലവിയും അഷ്റഫ് മൂവാറ്റുപുഴയും മറ്റ് സംഘടന പ്രതിനിധികളും ചേർന്ന് ആദരിച്ചു. റുമൈസ ഫാത്തിമയുടെ ആദരവ് കുട്ടിയുടെ പിതാവ് റഫീഖ് മാനങ്കേരി ഏറ്റുവാങ്ങി. ശിഹാബ് കൊട്ടുകാട്, ജയൻ കൊടുങ്ങല്ലൂർ, മദീന ഹൈപ്പർ മാർക്കറ്റ് മാനേജർ ശിഹാബ്, ഫ്രണ്ട്സ് ഓഫ് ഇന്ത്യ പ്രതിനിധി അസ്ലം പാലത്ത്, തട്ടകം ഭാരവാഹി ഇസ്മാഈൽ, കിയോസ് കൺവീനർ അനിൽ ചിറക്കൽ, കലാഭവൻ വനിത വിങ് പ്രസിഡൻറ് വല്ലി ജോസ്, ജിസി ടീച്ചർ എന്നിവർ സംസാരിച്ചു. ഷാജഹാൻ കൊല്ലം നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.