മ​സ്​​ജി​ദു​ന്ന​ബ​വി​യി​ലെ സു​ര​ക്ഷ ഉ​ദ്യോ​ഗ​സ്ഥ​രെ മ​ദീ​ന ഗ​വ​ർ​ണ​ർ സ​ന്ദ​ർ​ശി​ച്ച​പ്പോ​ൾ

മസ്​ജിദുന്നബവിയിലെ സുരക്ഷാ ഉദ്യോഗസ്ഥരെ മദീന ഗവർണർ സന്ദർശിച്ചു

മ​ദീ​ന: മ​സ്​​ജി​ദു​ന്ന​ബ​വി​യി​ൽ ഉം​റ, സ​ന്ദ​ർ​ശ​ന സു​ര​ക്ഷാ​രം​ഗ​ത്ത്​ സേ​വ​ന​നി​ര​ത​രാ​യ സു​ര​ക്ഷ ഉ​ദ്യോ​ഗ​സ്ഥ​രെ സ​ന്ദ​ർ​ശി​ച്ച്​ അ​ഭി​ന​ന്ദ​വും ഈ​ദാം​ശ​സ​ക​ളും നേ​ർ​ന്ന്​ മേ​ഖ​ല ഗ​വ​ർ​ണ​ർ അ​മീ​ർ ഫൈ​സ​ൽ ബി​ൻ സ​ൽ​മാ​ൻ. പെ​രു​ന്നാ​ൾ ദി​ന​ത്തി​ലാ​ണ്​ ഗ​വ​ർ​ണ​ർ ഹ​റ​മി​ലെ സു​ര​ക്ഷ രം​ഗ​ത്ത്​ സേ​വ​ന​ത്തി​ലേ​ർ​പ്പെ​ട്ട​വ​രെ സ​ന്ദ​ർ​ശി​ച്ച​ത്.

മേ​ഖ​ല ഡെ​പ്യൂ​ട്ടി ഗ​വ​ർ​ണ​ർ അ​മീ​ർ സ​ഊ​ദ് ബി​ൻ ഖാ​ലി​ദ് അ​ൽ​ഫൈ​സ​ൽ, മേ​ഖ​ല പൊ​ലീ​സ്​ മേ​ധാ​വി മേ​ജ​ർ ജ​ന​റ​ൽ അ​ബ്​​ദു​റ​ഹ്​​മാ​ൻ അ​ൽ മ​ഷ്ഹ​ൻ എ​ന്നി​വ​രും ഗ​വ​ർ​ണ​റോ​ടൊ​പ്പ​മു​ണ്ടാ​യി​രു​ന്നു. മ​സ്​​ജി​ദു​ന്ന​ബ​വി പ​രി​സ​ര​ത്ത് വി​ശ്വാ​സി​ക​ൾ​ക്ക് ശാ​ന്തി​യും സ​മാ​ധാ​ന​വും ആ​സ്വ​ദി​ക്കാ​നു​ള്ള അ​ന്ത​രീ​ക്ഷം സൃ​ഷ്​​ടി​ക്കു​ന്ന​തി​ൽ പ​ങ്കാ​ളി​ക​ളാ​യ എ​ല്ലാ സ​ർ​ക്കാ​ർ, സ​ന്ന​ദ്ധ ഏ​ജ​ൻ​സി​ക​ളെ​യും സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ സം​ഘ​ട​നാ​പ​ര​വും മാ​നു​ഷി​ക​വു​മാ​യ പ​ങ്കി​നെ​യും ഗ​വ​ർ​ണ​ർ പ്ര​ശം​സി​ച്ചു.

Tags:    
News Summary - Governor of Madina visited the security personnel of Masjiddunna Bavi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.