'ഗൃഹാതുരത്വം തേടുന്ന എന്റെ അവധിക്കാലം'; അക്ഷരം വായനാവേദിയുടെ അവധിക്കാല രചനാമത്സരം

ജിദ്ദ: ഗൃഹാതുരത്വം മുഖ്യ പ്രമേയമാക്കി 'ഗൃഹാതുരത്വം തേടുന്ന എന്റെ അവധിക്കാലം' എന്ന പേരിൽ ജിദ്ദ മലയാളികൾക്കിടയിൽ അക്ഷരം വായനാവേദി അവധിക്കാല രചനാമത്സരം സംഘടിപ്പിക്കുന്നു. പഴമയും പള്ളിക്കൂടവും കുടുംബബന്ധങ്ങളും കുട്ടിക്കാലവും കളിയും കൂട്ടുകാരും മഴയും പുഴയും വെയിലും വയലും യാത്രകളും തുടങ്ങി മലയാളികളുടെ അവധിക്കാലത്തിന് സന്തോഷക്കുളിര് സമ്മാനിക്കുന്ന വിഷയങ്ങൾ അടിസ്ഥാനമാക്കി കഥ, കവിത, അനുഭവം, യാത്രാ കുറിപ്പുകൾ തുടങ്ങി സ്വന്തമായ മൗലിക രചനകളാണ് മത്സരത്തിന് പരിഗണിക്കുക.

മത്സരാർത്ഥി 20 വയസ്സിന് മുകളിൽ പ്രായമുള്ള സൗദി ഇഖാമയുള്ള ജിദ്ദ പ്രവാസി ആയിരിക്കണം. കവിതാരചന പരമാവധി 40 വരികളും മറ്റു രചനകൾ പരമാവധി നാല് പേജിലും കവിയരുത്. ഒരാൾ ഏതെങ്കിലും ഒരു രചന മാത്രമേ അയക്കാവൂ. രചന അയക്കുന്ന ഈമെയിലിൽ മത്സരാർഥിയുടെ പേര്, സൗദി ഇഖാമ നമ്പർ, മൊബൈൽ നമ്പർ, ജിദ്ദയിലെ താമസ സ്ഥലം, നാട്ടിലെ താമസ സ്ഥലം എന്നിവ നിർബന്ധമായും ചേർത്തിരിക്കണം.

അപൂർണമായ വിവരങ്ങൾ മത്സരത്തിന് പരിഗണിക്കില്ല. രചനകൾ aksharamvayanavedhi@gmail.com ൽ ആഗസ്റ്റ് 20 നകം ലഭിച്ചിരിക്കണം. കൂടുതൽ വിവരങ്ങൾക്ക് 0507206341 എന്ന നമ്പറിൽ ബന്ധപ്പെടാമെന്ന് അക്ഷരം വായനാവേദി സാരഥികൾ അറിയിച്ചു.

Tags:    
News Summary - Holiday Essay Contest by Aksharam Vayana Vedhi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.