റിയാദ്: റമദാൻ ആരംഭിച്ചതോടെ മദീന മസ്ജിദുന്നബവിയിൽ വിശ്വാസികളുടെ വൻ തിരക്ക്. ഈ വര്‍ഷം സര്‍വകാല റെക്കോഡില്‍ മദീനയിലെത്തുന്നവരുടെ എണ്ണമെത്തും.
രാത്രി നമസ്കാരങ്ങളിൽ പങ്കെടുക്കുന്ന ഭക്തലക്ഷങ്ങളുടെ വരികൾ തെരുവുകളിലേക്ക് വരെ നീളുന്നു. ജി.സി.സി, ടൂറിസം, ബിസിനസ്, വിസിറ്റ് എന്നിങ്ങനെ വിവിധതരം വിസകള്‍ വേഗത്തില്‍ ലഭ്യമായതോടെ മദീനയിലേക്ക് എത്തുന്ന ആളുകളുടെ എണ്ണത്തിലും വര്‍ധനവുണ്ടാവുകയായിരുന്നു. റമദാനിലെ ആദ്യ ദിനങ്ങളില്‍ തന്നെ വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്. അവസാന 10ലേക്ക് നീങ്ങുന്നതോടെ സൗദിയിലെ മിക്ക സ്ഥാപനങ്ങളും അവധിയിലേക്ക് നീങ്ങും.
ഇതോടെ ചരിത്രത്തിലെ ഏറ്റവും വലിയ തിരക്കിനാകും മദീന ഈ റമദാനില്‍ സാക്ഷ്യം വഹിക്കുക. വിവിധ ഇമാമുമാര്‍ക്ക് നേരത്തെ തന്നെ നമസ്കാരത്തിനുള്ള ചുമതല കൈമാറിയിരുന്നു. നോമ്പു തുറന്ന ശേഷമുള്ള രാത്രി നമസ്കാരങ്ങളിലാണ് റെക്കോഡ് എണ്ണം വിശ്വാസി പങ്കാളിത്തമുള്ളത്. അതുപോലെ മസ്ജിദുന്നബവിയിൽ എല്ലാദിവസവും നടക്കുന്ന ഇഫ്താർ വിരുന്നിലും വൻ ജനപങ്കാളിത്തമാണുണ്ടാവുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.