ദ​മ്മാം അ​ൽ മു​ന സ്‌​കൂ​ളി​ൽ മി​ക​ച്ച വി​ജ​യം നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ൾ സ​യി​ദാ സൈ​ന​ബ്, ഫാ​ത്തി​മ ന​വാ​ബ്, ഹ​ന ഹ​നീ​ഷ്, അ​ഞ്ചോ ബി​ജു, സ​കീ​ന മ​ഹ​വീ​ൻ, സാ​റ ന​വാ​സ്

നൂ​റു മേ​നി വി​ജ​യ​വു​മാ​യി ദ​മ്മാം അ​ൽ​മു​ന സ്‌​കൂ​ൾ; 50 ശ​ത​മാ​നത്തി​ലേ​റെ ഡി​സ്റ്റി​ങ്ഷ​ൻ

ദ​മ്മാം: സി‌.​ബി‌.​എ​സ്‌.​ഇ പ​ത്താം ക്ലാ​സി​ൽ 11ാം ത​വ​ണ​യും മി​ക​ച്ച വി​ജ​യം നേ​ടി ദ​മ്മാം അ​ൽ​മു​ന സ്‌​കൂ​ൾ. 95 ശ​ത​മാ​നം മാ​ർ​ക്കോ​ടെ സ​യി​ദാ സൈ​ന​ബ്, ഫാ​ത്തി​മ ന​വാ​ബ് എ​ന്നി​വ​ർ സ്കൂ​ൾ ടോ​പ്പ​ർ​മാ​രാ​യി. ഹ​ന ഹ​നീ​ഷ്, അ​േ​ഞ്ജാ ബി​ജു, സ​കീ​ന മ​ഹ​വീ​ൻ, സാ​റ ന​വാ​സ് എ​ന്നി​വ​ർ ഉ​യ​ർ​ന്ന മാ​ർ​ക്കോ​ടെ സ്കൂ​ൾ മെ​ഡ​ലി​സ്റ്റു​ക​ളാ​യി. 50 ശ​ത​മാ​നം കു​ട്ടി​ക​ളും ഡി​സ്റ്റി​ങ്ഷ​ന് മു​ക​ളി​ൽ മാ​ർ​ക്ക് വാ​ങ്ങി. പ​രീ​ക്ഷ എ​ഴു​തി​യ 91 ശ​ത​മാ​നം കു​ട്ടി​ക​ളും ഫ​സ്റ്റ് ക്ല​സി​നു മു​ക​ളി​ൽ മാ​ർ​ക്ക് നേ​ടി. മു​ഴു​വ​ൻ പ​രീ​ക്ഷാ​ർ​ഥി​ക​ളും 50 ശ​ത​മാ​ന​ത്തി​ല​ധി​കം മാ​ർ​ക്കോ​ടെ ഉ​ന്ന​ത പ​ഠ​ന​ത്തി​ന് അ​ർ​ഹ​ത നേ​ടി. പ്ര​തി​സ​ന്ധി​ഘ​ട്ട​ത്തി​ലും കു​ട്ടി​ക​ൾ​ക്ക് ഉ​ന്ന​ത വി​ജ​യം ല​ഭ്യ​മാ​ക്കാ​ൻ സാ​ധി​ച്ച​തി​ന്റെ ആ​ഹ്ലാ​ദ​ത്തി​ലാ​ണ് സ്കൂ​ൾ അ​ധി​കൃ​ത​ർ. ഉ​ന്ന​ത വി​ജ​യം നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ളെ​യും വി​ജ​യ​ത്തി​നാ​യി പ​രി​ശ്ര​മി​ച്ച അ​ധ്യാ​പ​ക​രെ​യും മാ​നേ​ജി​ങ് ഡ​യ​റ​ക്ട​ർ ഡോ. ​ടി.​പി. മു​ഹ​മ്മ​ദ്, മാ​നേ​ജ​ർ ഖാ​ദ​ർ മാ​സ്റ്റ​ർ, പ്രി​ൻ​സി​പ്പ​ൽ കാ​സിം ഷാ​ജ​ഹാ​ൻ, പ്ര​ധാ​നാ​ധ്യാ​പ​ക​രാ​യ പ്ര​ദീ​പ്കു​മാ​ർ, വ​സു​ധ അ​ഭ​യ് എ​ന്നി​വ​ർ അ​ഭി​ന​ന്ദി​ച്ചു.

Tags:    
News Summary - Hundred percent success for Dammam Almuna School

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.