ഉ​മ്മ​റി​നുള്ള യാത്രാ രേഖകൾ ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ഫോ​റം പ്ര​വ​ർ​ത്ത​ക​ർ കൈമാറുന്നു.

ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ഫോ​റം തു​ണ​യാ​യി, ഉ​മ്മ​ർ നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങി

ജി​ദ്ദ: ഹം​ദാ​നി​യ​യി​ൽ ഹൗ​സ് ഡ്രൈ​വ​റാ​യി ജോ​ലി ചെ​യ്തി​രു​ന്ന പാ​ല​ക്കാ​ട് മു​ട്ടി​ക്കു​ള​ങ്ങ​ര സ്വ​ദേ​ശി ഉ​മ്മ​റി​ന് ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ഫോ​റം പ്ര​വ​ർ​ത്ത​ക​ർ തു​ണ​യാ​യി. ന​ട്ടെ​ല്ലി​ന് സാ​ര​മാ​യി പ​രി​ക്കേ​റ്റ​തി​നെ തു​ട​ർ​ന്ന് ദി​വ​സ​ങ്ങ​ളാ​യി കി​ട​പ്പി​ലാ​യി​രു​ന്നു.

വി​വ​രം അ​റി​ഞ്ഞ ക​ർ​ണാ​ട​ക ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ഫോ​റം പ്ര​വ​ർ​ത്ത​ക​ൻ ജി​ദ്ദ​യി​ലെ ഫോ​റം സ്റ്റേ​റ്റ് ഭാ​ര​വാ​ഹി​ക​ളെ ബ​ന്ധ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് ബ​വാ​ദി ബ്ലോ​ക്ക് ഭാ​ര​വാ​ഹി​ക​ൾ ചി​കി​ത്സ​യും നി​യ​മ സ​ഹാ​യ​വും ഏ​റ്റെ​ടു​ക്കു​ക​യാ​യി​രു​ന്നു.

ബ​വാ​ദി ബ്ലോ​ക്ക്‌ പ്ര​സി​ഡ​ന്റ് ഫാ​യി​ദ് മ​ണ്ണാ​ർ​ക്കാ​ടി​ന്റെ​യും സെ​ക്ര​ട്ട​റി അ​ന​സ് ക​ട​ക്ക​ലി​ന്റെ​യും നേ​തൃ​ത്വ​ത്തി​ൽ ഫോ​റം ഹം​ദാ​നി​യ ബ്രാ​ഞ്ച് ഭാ​ര​വാ​ഹി​ക​ളാ​യ ഉ​സ്മാ​ൻ, സെ​യ്ത​ല​വി, ഹ​നീ​ഫ തു​ട​ങ്ങി​യ​വ​ർ അ​ദ്ദേ​ഹ​ത്തെ സ​ന്ദ​ർ​ശി​ക്കു​ക​യും പ്രാ​ഥ​മി​ക ചി​കി​ത്സ സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കു​ക​യും ചെ​യ്തു. വി​ദ​ഗ്ദ്ധ ചി​കി​ത്സ ആ​വ​ശ്യ​മാ​യ​തി​നാ​ൽ കു​ടും​ബാം​ഗ​ങ്ങ​ളു​മാ​യി സം​സാ​രി​ച്ച​തി​നെ തു​ട​ർ​ന്ന് ചി​കി​ത്സ​ക്ക് വേ​ണ്ടി നാ​ട്ടി​ലേ​ക്ക് കൊ​ണ്ടു​പോ​കാ​ൻ തീ​രു​മാ​നി​ച്ചു.

ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ഫോ​റം സ്റ്റേ​റ്റ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഫൈ​സ​ൽ ത​മ്പാ​റ, ഷെ​മീ​ർ പൂ​നൂ​ർ, റാ​സി ക​ട​ക്ക​ൽ, ഉ​സ്മാ​ൻ ഗൂ​ഡ​ല്ലൂ​ർ തു​ട​ങ്ങി​യ​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ നി​യ​മ ത​ട​സ്സ​ങ്ങ​ൾ നീ​ക്കം ചെ​യ്യു​ക​യും യാ​ത്ര രേ​ഖ​ക​ൾ ശ​രി​യാ​ക്കി ജി​ദ്ദ ഇ​ന്റ​ർ​നാ​ഷ​ന​ൽ വി​മാ​ന​ത്താ​വ​ള​ത്തി​ൽ നി​ന്ന് അ​ദ്ദേ​ഹ​ത്തെ നാ​ട്ടി​ലേ​ക്ക് യാ​ത്ര​യാ​ക്കി.

Tags:    
News Summary - indian social help

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.