ദമ്മാം: ഇന്ദിരഗാന്ധിയുടെ 40ാം ചരമ വാർഷികം ആചരിക്കുന്ന ഈ കാലഘട്ടത്തിലും അവരുടെ പേരിനെ ഭയപ്പെടുന്ന ഭരണകൂടമാണ് രാജ്യം ഭരിക്കുന്നതെന്ന് ഒ.ഐ.സി.സി വനിതവേദി ദമ്മാം റീജനൽ കമ്മിറ്റി അഭിപ്രായപ്പെട്ടു. ബദർ റാബിഅ ഓഡിറ്റോറിയത്തിൽ ‘ഇന്ദിരയുടെ ഇന്ത്യ’ എന്ന ശീർഷകത്തിൽ ചേർന്ന ചരമ വാർഷിക യോഗത്തിൽ വനിതവേദി പ്രസിഡൻറ് ലിബി ജെയിംസ് അധ്യക്ഷത വഹിച്ചു.
ഒ.ഐ.സി.സി ദമ്മാം റീജനൽ കമ്മിറ്റി പ്രസിഡൻറ് ഇ.കെ. സലിം ഉദ്ഘാടനം ചെയ്തു. നാഷനൽ കമ്മിറ്റി പ്രസിഡൻറ് ബിജു കല്ലുമല യോഗത്തിൽ മുഖ്യപ്രഭാഷണം നടത്തി.
വനിതവേദി സെക്രട്ടറി ശരണ്യ സണ്ണി, കെ.എം.സി.സി വനിതവിങ് പ്രസിഡൻറ് ഷബ്ന നജീബ്, പ്രവാസി വെൽ ഫെയർ പ്രതിനിധി ഫൗസിയ എന്നിവരും ഒ.ഐ.സി.സി വൈസ് പ്രസിഡൻറുമാരായ അബ്ദുൽ കരീം, ഡോ. സിന്ധു ബിനു, ഷിജില ഹമീദ് ജനറൽ സെക്രട്ടറിമാരായ പാർവതി സന്തോഷ്, ശിഹാബ് കായംകുളം, സെക്രട്ടറി രാധിക ശ്യാം പ്രകാശ് എന്നിവരും സംസാരിച്ചു.
വനിതവേദി നേതാക്കളായ അർച്ചന അഭിഷേകും നിമ്മി സുരേഷും ചേർന്നൊരുക്കിയ ഡോക്യുമെന്ററി ഹൃദ്യമായി. യോഗത്തിൽ ആതുര സേവന രംഗത്തെ പ്രവർത്തന മികവിന് ആനി പോളിനെ ഫലകം നൽകി ആദരിച്ചു. ജനറൽ സെക്രട്ടറി ഹുസ്ന ആസിഫ് സ്വാഗതവും ട്രഷറർ ആയിഷ സജൂബ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.