ജിദ്ദയിലും മക്കയിലും ചൂട്​ കൂടി

ജി​ദ്ദ: ജി​ദ്ദ​യി​ലും മ​ക്ക​യി​ലും ചൂ​ട്​ കൂ​ടി. ഞാ​യ​റാ​ഴ്​​ച ജി​ദ്ദ, മ​ക്ക ന​ഗ​ര​ത്തി​ൽ അ​ന്ത​രീ​ക്ഷോ​ഷ്മാ​വ്​ അ​ള​വ്​ ഏ​റ്റ​വും ഉ​യ​ർ​ന്ന തോ​തി​ലാ​ണ്​ രേ​ഖ​പ്പെ​ടു​ത്തി​യ​ത്.

ജി​ദ്ദ കി​ങ്​ അ​ബ്​​ദു​ൽ അ​സീ​സ്​ വി​മാ​ന​ത്താ​വ​ള​ത്തി​ലെ കാ​ലാ​വ​സ്ഥ കേ​ന്ദ്ര​ത്തി​ൽ 48.3 ഡി​ഗ്രി​യും മ​ക്ക അ​റ​ഫ​യി​ലെ നി​രീ​ക്ഷ​ണ​കേ​​ന്ദ്ര​ത്തി​ൽ 47.5 ഡി​ഗ്രി​യും രേ​ഖ​പ്പെ​ടു​ത്തി​യ​താ​യി കാ​ലാ​വ​സ്ഥ വ​കു​പ്പ്​ വ്യ​ക്ത​മാ​ക്കി. ചൂ​ട്​ കൂ​ടി​യ​തോ​ടെ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ താ​പ​നി​ല 50 ഡി​ഗ്രി സെ​ൽ​ഷ്യ​സി​ലേ​ക്ക്​ അ​ടു​ക്കു​ന്ന​താ​യ വി​വ​രം ആ​ളു​ക​ൾ പ്ര​ച​രി​പ്പി​ച്ചി​രു​ന്നു. രാ​ജ്യ​ത്തെ മി​ക്ക മേ​ഖ​ല​ക​ളി​ലും വെ​ള്ളി​യാ​ഴ്​​ച മു​ത​ൽ തി​ങ്ക​ളാ​ഴ്​​ച വ​രെ ഉ​ഷ്ണ​ത​രം​ഗ​മു​ണ്ടാ​കു​മെ​ന്ന്​ കാ​ലാ​വ​സ്ഥ വ​കു​പ്പ്​ നേ​ര​ത്തെ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. മ​ക്ക, മ​ദീ​ന എ​ന്നി​വി​ട​ങ്ങ​ളി​ൽ താ​പ​നി​ല 49 ഡി​ഗ്രി സെ​ൽ​ഷ്യ​സി​ലെ​ത്തു​മെ​ന്നും സൂ​ചി​പ്പി​ച്ചി​രു​ന്നു.

Tags:    
News Summary - It is hot in Jeddah and Makkah

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.