റിയാദ്: സൗദി പാരമ്പര്യ വേഷമണിഞ്ഞ് അൽ ഇത്തിഹാദ് താരങ്ങൾ സ്ഥാപക ദിനം ഗംഭീരമായി ആഘോഷിച്ചു. ഫ്രഞ്ച് താരം കരീം ബെൻസെമയുടെ നേതൃത്വത്തിലുള്ള അൽ ഇത്തിഹാദ് ക്ലബാണ് തങ്ങളുടെ താരങ്ങൾ സൗദി യൂനിഫോം ധരിച്ച് സ്ഥാപക ദിനം ആഘോഷിക്കുന്ന വിഡിയോ പുറത്തുവിട്ടത്.
ടീമിലെ താരങ്ങളുടെ പങ്കാളിത്തത്തോടെയാണ് വിഡിയോ നിർമിച്ചത്. എക്സ് അക്കൗണ്ടിലൂടെ ആഘോഷത്തിെൻറ വിഡിയോ അൽ ഇത്തിഹാദ് പുറത്തുവിട്ടു. അതിലിങ്ങനെ കുറിച്ചു. ‘ഞങ്ങൾ ആരംഭിച്ച ദിവസം മുതൽ മൂന്ന് നൂറ്റാണ്ടുകളുടെ മഹത്വത്തിെൻറയും നേട്ടത്തിെൻറയും യാത്രയിൽ ഞങ്ങൾ അഭിമാനിക്കുന്നു. സമ്പന്നമായ ഒരു വർത്തമാനത്തെക്കുറിച്ച് ഞങ്ങൾ അഭിമാനിക്കുന്നു. ശോഭയുള്ളതും കൂടുതൽ സമ്പന്നവുമായ ഭാവിയിലേക്ക് ഞങ്ങൾ നീങ്ങുന്നു’. ഇത്തിഹാദ് താരങ്ങളായ കരിം ബെൻസെമ, എൻഗോലോ കാൻറെ, ബ്രസീലിയൻ താരം ഫാബിനോ, ഗോൾകീപ്പർ അബ്ദുല്ല അൽ മയൂഫ് തുടങ്ങിയവരാണ് സൗദി യൂനിഫോമിൽ വിഡിയോയിൽ പ്രത്യക്ഷപ്പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.