ജിദ്ദ: നഗരവികസനത്തിനായി ജിദ്ദയിലെ കെട്ടിടം പൊളിയുടെ ഭാഗമായി കൂടുതൽ ജില്ലകളിൽ വൈദ്യുതി ഉൾപ്പെടെയുള്ള സേവനം നിർത്തി.
ബനീ മാലിക്, അൽവുറൂദ് ജില്ലകളിൽ പൊളിച്ചുമാറ്റേണ്ട കെട്ടിടങ്ങളിലേക്കുള്ള വൈദ്യുതി അടക്കമുള്ള സേവനം ശനിയാഴ്ച വേർപെടുത്തിയതായി ചേരിപ്രദേശ വികസന സമിതി വ്യക്തമാക്കി.
ശനിയാഴ്ച ഇവിടങ്ങളിലെ കെട്ടിടം പൊളിക്കും. മുശ്രിഫ, ജാമിഅ ജില്ലകളിലെ താമസക്കാർക്ക് നേരത്തേ അറിയിപ്പ് നൽകി. റിഹാബ്, അസീസിയ എന്നീ ഭാഗങ്ങളിലെ താമസക്കാർക്കും ശനിയാഴ്ചയും നൽകി. ഇവിടങ്ങളിലെ കെട്ടിടങ്ങളിലേക്കുള്ള സേവനങ്ങൾ ജൂൺ നാലിന് വേർപെടുത്തും. ജൂൺ 11ന് പൊളിച്ചുനീക്കൽ ആരംഭിക്കും.
മൊത്തം 32 ജില്ലകളിലെ ചേരിപ്രദേശങ്ങളിലെ കെട്ടിടമാണ് പൊളിച്ചുമാറ്റുന്നത്. ഇതിൽ 20ലെ പൊളി പൂർത്തിയായി.ബാക്കിയുള്ള 12 എണ്ണത്തിലെ കെട്ടിടം പൊളിക്കാനുള്ള നടപടിയാണ് പുരോഗമിക്കുന്നത്. ഇതിന്‍റെ മുന്നോടിയായാണ് താമസക്കാർക്ക് അറിയിപ്പ് നൽകുന്നതും സേവനങ്ങൾ നിർത്തിയതും.കെട്ടിടംപൊളി സമയബന്ധിതമായി പൂർത്തിയാക്കുമെന്നും അതിൽ മാറ്റമൊന്നുമുണ്ടാകില്ലെന്നും സമിതി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.