ജിദ്ദ: ഇന്ത്യൻ കോൺസുലേറ്റിൽ വിവിധ തസ്തികകളിൽ താൽക്കാലിക ഒഴിവിലേക്ക് അപേക്ഷക്ഷിക്കാനുള്ള സമയം ചൊവ്വാഴ്ച അവസാനിക്കും. ഇന്ത്യൻ, സൗദി പൗരൻമാർക്ക് അപേക്ഷ സമർപ്പിക്കാം. ഡാറ്റ എൻട്രി ഓപ്പറേറ്റർമാർ, ക്ലർക്ക്, ഡ്രൈവർമാർ, മെസഞ്ചർമാർ എന്നീ ഒഴിവുകളിലേക്കാണ് താൽക്കാലികാടിസ്ഥാനത്തിൽ അപേക്ഷ ക്ഷണിച്ചത്.
ഈ വർഷത്തെ ഹജ്ജ് സീസണുമായി ബന്ധപ്പെട്ടാണ് താൽക്കാലിക നിയമനം. ഡാറ്റ എൻട്രി ഓപ്പറേറ്റർമാർക്ക് 3,600 റിയാൽ, ഡ്രൈവർമാർക്ക് 2,880 റിയാൽ, മെസഞ്ചർമാർക്ക് 1,980 റിയാൽ എന്നിങ്ങനെയാണ് ശമ്പളം.
പ്രത്യേക അപേക്ഷ ഫോമിൽ സാധുവായ ഇഖാമ, പാസ്‌പോർട്ട്, വിദ്യാഭ്യാസ രേഖകൾ, ഡ്രൈവർ തസ്തികയിലേക്ക് ഡ്രൈവിംങ് ലൈസൻസ് എന്നിവയുടെ പകർപ്പ് സഹിതമാണ് അപേക്ഷിക്കേണ്ടത്. ജോലിക്ക് അപേക്ഷിക്കുന്നവർ സ്‌പോൺസറിൽ നിന്നുള്ള നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റും സമർപ്പിക്കണം.
ക്ലർക്ക് പോസ്റ്റിന് അപേക്ഷിക്കുന്നവർ അംഗീകൃത യൂനിവേഴ്‌സിറ്റിയിൽ നിന്ന് അറബി ഭാഷയിൽ ബിരുദം നേടിയിരിക്കണം. ഡാറ്റ എൻട്രി ഓപ്പറേറ്റർ പോസ്റ്റിലേക്കുള്ളവർ അംഗീകൃത യൂനിവേഴ്‌സിറ്റികളിൽ നിന്ന് കംപ്യൂട്ടർ ആപ്ലിക്കേഷനിൽ ഡിപ്ലോമ അല്ലെങ്കിൽ സർട്ടിഫിക്കറ്റ് നേടിയവരാകണം. മക്ക, മദീന എന്നിവിടങ്ങളിലെ ഓഫീസുകളിലേക്ക് തെരഞ്ഞെടുക്കുന്നതിന് അതാത് സ്ഥലത്ത് താമസിക്കുന്നവർക്കായിരിക്കും മുൻഗണന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.