ജിദ്ദ: പ്രവാസികളിലും കുടുംബങ്ങളിലും കുട്ടികളിലും വായനാശീലം വളർത്താനും വായനക്കാരുടെ അഭിരുചിക്കനുസരിച്ച് പുസ്തകങ്ങൾ ലഭ്യമാക്കാനും കഴിഞ്ഞ എട്ടു മാസമായി ജിദ്ദയിൽ പ്രവർത്തിക്കുന്ന ‘വായനക്കൂട്ടം’ പ്രവാസി കൂട്ടായ്മ എം.ടിയുടെ വിയോഗത്തിൽ അനുശോചന യോഗം സംഘടിപ്പിച്ചു. മൗന പ്രാർഥനയോടെ ആരംഭിച്ച യോഗം ഒ.ഐ.സി.സി നേതാവും ലോക കേരളസഭ സ്റ്റാൻഡിങ് കമ്മിറ്റി അംഗവുമായ കെ.ടി.എ. മുനീർ നിയന്ത്രിച്ചു. വിശ്വ സാഹിത്യത്തിനും തുഞ്ചൻ സ്മാരക സമിതിക്കും മലയാള സിനിമക്ക് എം.ടി നൽകിയ സംഭാവനകൾ അദ്ദേഹം അനുസ്മരിച്ചു.
മാധ്യമ പ്രവർത്തകൻ മുസാഫിർ ആമുഖ പ്രഭാഷണം നടത്തി. കവിത, ചെറുകഥ, കഥ, നോവൽ, സിനിമ, സംഗീതം തുടങ്ങി കൈവെച്ച മേഖലകളിലെല്ലാം സുവർണ തിലകം പതിപ്പിച്ച മഹാപ്രതിഭയായിരുന്നു എം.ടി എന്ന് മുസാഫിർ അഭിപ്രായപ്പെട്ടു.
ഒ.ഐ.സി.സി വെസ്റ്റേൻ റീജനൽ കമ്മിറ്റി മുൻ ജനറൽ സെക്രട്ടറി മാമദ് പൊന്നാനി എം.ടിയെക്കുറിച്ചുള്ള ഹ്രസ്വ ഡോക്യുമെന്ററി അവതരിപ്പിച്ച് സംസാരിച്ചു. ഇടശ്ശേരിയും അക്കിത്തവും ഉറൂബും ആർട്ടിസ്റ്റ് നമ്പൂതിരിയും വി.ടി. ഭട്ടതിരിപ്പാടും കടവനാട് മുഹമ്മദും ഇട്ടേച്ചുപോയ പൊന്നാനി കളരിയെ അനാഥമാക്കിയാണ് എം.ടിയുടെ വേർപാട് എന്ന് മാമദ് പൊന്നാനി അഭിപ്രായപ്പെട്ടു. എ.എം. സജിത്ത്, ഷിബു തിരുവനന്തപുരം, പി.പി. റഹീം, സക്കീർ ഹുസൈൻ എടവണ്ണ, നാസിമുദ്ദീൻ മണനാക്ക്, അബ്ദുൽസത്താർ, നൗഷാദ് അടൂർ, നസീർ വാവക്കുഞ്ഞ്, നാസർ സൈൻ, യൂനുസ് കാട്ടൂർ, അഡ്വ. ഷംസുദ്ദീൻ, സലീന മുസാഫിർ, റജിയ വീരാൻ, കെ. അബ്ദുൽ ഖാദർ, ജബ്ബാർ എറണാകുളം, സിദ്ദീഖ് പുല്ലൻകോട് എന്നിവർ സംസാരിച്ചു. മുസ്തഫ കുന്നുംപുറം, ഫസലുള്ള വള്ളുവമ്പാലി, അമീർ പരപ്പനങ്ങാടി, അൻവർ കല്ലമ്പലം, സുബ്ഹാൻ വണ്ടൂർ, ഷാഫി കൊല്ലം, അഷ്റഫ് ചുക്കൻ എന്നിവർ നേതൃത്വം നൽകി. എം.ടിക്ക് അർഹിക്കുന്ന രീതിയിലുള്ള സ്മാരകം കൂടല്ലൂർ പ്രദേശത്ത് സ്ഥാപിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.