ജിദ്ദ ഹജ്ജ് വെൽഫെയർ ഫോറം നേതൃസംഗമത്തിൽ നിന്ന്.

ഹജ്ജ് വളണ്ടിയർ പ്രവർത്തനങ്ങൾക്ക് മുന്നൊരുക്കം നടത്തി ജിദ്ദ ഹജ്ജ് വെൽഫെയർ ഫോറം

ജിദ്ദ: മൂന്നു പതിറ്റാണ്ടിൻ്റെ ഹജ്ജ് സന്നദ്ധ സേവന പ്രവർത്തനങ്ങളുടെ ഗരിമ നിലനിർത്തി ഈ വർഷത്തെ ഹജ്ജ് വളണ്ടിയർ പ്രവർത്തനങ്ങൾക്ക് ജിദ്ദ ഹജ്ജ് വെൽഫെയർ ഫോറം മുന്നൊരുക്കം ആരംഭിച്ചു. ഇന്ത്യൻ കോൺസുലേറ്റിൻ്റെ ഉപദേശ നിർദേശങ്ങൾക്കനുസൃതമായി സേവന പ്രവർത്തനങ്ങൾ നിർവ്വഹിക്കുന്നതിന്റെ ആദ്യ പടിയായി കഴിഞ്ഞ ദിവസം ശറഫിയയിൽ നേതൃ സംഗമം സംഘടിപ്പിച്ചു.

സംഗമത്തോടനുബന്ധിച്ച ചർച്ചകളിൽ അംഗസംഘടനകളുടെ പ്രതിനിധികൾ പങ്കെടുത്തു. ഹജ്ജ് വളണ്ടിയർ പ്രവർത്തനങ്ങളിൽ എല്ലാവരേയും ഉൾക്കൊള്ളുന്ന സമീപനമാണ് ഫോറം തുടക്കം മുതലേ സ്വീകരിച്ചു വരുന്നതെന്നും ഈ വർഷത്തെ സന്നദ്ധ പ്രവർത്തനങ്ങളിൽ പങ്കുചേരാൻ ആഗ്രഹിക്കുന്നവർ ഫോറത്തിൻ്റെ ഓൺലൈൻ അപേക്ഷയിൽ മേയ് 14 നു മുമ്പായി പേര് രജിസ്റ്റർ ചെയ്യണമെന്നും ഭാരവാഹികൾ അറിയിച്ചു.

ജിദ്ദ ഹജ്ജ് വെൽഫെയർ ഫോറം ചെയർമാൻ നസീർ വാവക്കുഞ്ഞ് യോഗത്തിൽ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സൈദുൽ ആബിദീൻ സ്വാഗതമാശംസിച്ചു. കോർഡിനേറ്റർ സി.എച്ച് ബഷീർ പ്രവർത്തനങ്ങൾക്കുള്ള മാർഗ നിർദ്ദേശങ്ങൾ നൽകി. ജനറൽ സെക്രട്ടറി പ്രവർത്തന റിപ്പോർട്ടവതരിപ്പിച്ചു.

അംഗസംഘടനകളെ പ്രതിനിധീകരിച്ച് അഹ്മദ് പാളയാട്ട്, ഹക്കീം പാറക്കൽ, ഷിബു തിരുവനന്തപുരം, അബ്ദുൽ റഹീം ഒതുക്കുങ്ങൽ, വി.പി മുസ്തഫ, അസ്ഹാബ് വർക്കല, ഇസ്മായിൽ മുണ്ടക്കുളം, എം.പി അഷ്റഫ് പാപ്പിനിശ്ശേരി, അബ്ദുൽ റസാഖ് മാസ്റ്റർ, അഷ്റഫ് വടക്കേക്കാട്, നാസർ കോഴിത്തൊടി എന്നിവർ സംസാരിച്ചു.

Tags:    
News Summary - Jeddah Welfare Forum

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.