പ്രവാസി വിഷയങ്ങൾ; ജെ.കെ.എഫ് പ്രതിനിധികൾ കോൺസുൽ ജനറലുമായി ചർച്ച നടത്തി

ജിദ്ദ: നിരവധി കാരണങ്ങളാൽ എക്സിറ്റ് വിസ ലഭിക്കാതെ നാട്ടിലേക്കു പോകുവാൻ പ്രയാസപ്പെടുന്നവരുടെ വിഷയത്തിൽ ആവിശ്യമായ നടപടികൾ ഊർജ്ജിതമാക്കുമെന്ന് കോൺസൽ ജനറൽ മുഹമ്മദ് ഷാഹിദ് ആലം പറഞ്ഞു. വിവിധ പ്രവാസി വിഷയങ്ങൾ ഉന്നയിച്ച് കോൺസുൽ ജനറലിനെ സന്ദർശിച്ച ജിദ്ദ കേരളൈറ്റ്സ് ഫോറം (ജെ.കെ.എഫ് ) പ്രതിനിധികളുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.

എക്സിറ്റ് വിസ ലഭിക്കുന്നതിന് കോൺസുലേറ്റിൽ രജിസ്റ്റർ ചെയ്ത പലരുടെയും മൊബൈൽ നമ്പറുകൾ പ്രവർത്തനക്ഷമമല്ലെന്നും, അപൂർണ്ണമായ വിവരങ്ങളും ആവിശ്യമായ രേഖകളുടെ അപര്യാപ്‌തതയും പ്രശ്‌നപരിഹാരത്തിന് വിഘാതമാകുന്നുണ്ടെന്ന് കോൺസുൽ ജനറൽ പറഞ്ഞു. പ്രവാസികളുടെ പ്രശനങ്ങൾക്കു സാധ്യമായ പരിഹാരം കാണുന്നതിന് എല്ലാ വ്യാഴാഴ്‌ചകളിലും കോൺസൽ ജനറലിന്റെ നേതൃത്വത്തിൽ ഓപ്പൺ ഹൗസ് സംഘടിപ്പിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

കോൺസുലേറ്റ് സേവനം ഏതൊരു ഇന്ത്യക്കാരനും ആവിശ്യ ഘട്ടങ്ങളിൽ ലഭ്യമാകുവാൻ അവസരമൊരുക്കുകയാണ് ലക്ഷ്യം. അതിനു ഒരു പരിധിവരെ അടുത്ത വ്യാഴാഴ്ച വൈകീട്ട് നാല് മുതൽ ആറ് മണി വരെ നടക്കുന്ന ഓപ്പൺ ഹൗസ് ഉപകരിക്കുമെന്നും അദ്ദേഹം തുടർന്ന് പറഞ്ഞു.

ഇന്റർനാഷനൽ ഇന്ത്യൻ സ്‌കൂളിലെ ട്രാൻസ്‌പോർട്ടേഷൻ സംബന്ധമായ പ്രശ്ങ്ങൾക്ക് ഉടൻ പരിഹാരമുണ്ടാക്കണമെന്നും സ്‌കൂളിലെ പഠന നിലവാരം ഉയർത്തുന്നതിനുള്ള സമഗ്ര പദ്ധതികൾ ആവിഷ്കരിക്കണമെന്നും ഓഫ് ലൈൻ ക്‌ളാസുകൾക്കു പ്രാധാന്യം നൽകണമെന്നും ജെ.കെ.എഫ് പ്രതിനിധികൾ ആവിശ്യപ്പെട്ടു. മെഡിക്കൽ എൻട്രൻസ് പരീക്ഷ കേന്ദ്രമായി സൗദി അറേബ്യയെ കൂടി ഉൾപ്പെടുത്തിയ സാഹചര്യത്തിൽ വിദ്യാർത്ഥികൾക്ക് നീറ്റ് പരീക്ഷ പരിശീലനത്തിന് രക്ഷിതാക്കളുടെ സഹകരണത്തോടെ സ്‌കൂളിൽ സാഹചര്യം ഒരുക്കണം.

ജിദ്ദയുടെ നഗര നവീകരണത്തിന്റെ പശ്ചാത്തലത്തിൽ ജോലി നഷ്ടപ്പെട്ടും മറ്റും പ്രയാസപ്പെടുന്ന ഇന്ത്യക്കാർക്ക് സഹായകരമായ നടപടികൾ ഉണ്ടാകണമെന്നും ജെ.കെ.എഫ് പ്രതിനിധികൾ ആവിശ്യപ്പെട്ടു. ഇത് സംബന്ധമായ നിവേദനവും കോൺസുൽ ജനറലിന് കൈമാറി. ജെ.കെ.എഫ് ചെയർമാൻ കെ.ടി.എ മുനീർ, ജനറൽ കൺവീനർ ഷിബു തിരുവനന്തപുരം, അഹമ്മദ് പാളയാട്ട്, പി.പി റഹീം, അബൂബക്കർ അരിമ്പ്ര, സാകിർ ഹുസൈൻ എടവണ്ണ, വി.പി മുസ്തഫ, ആസിഫ് കരുവാറ്റ, ജലീൽ ഉച്ചാരക്കടവ് എന്നിവരാണ് പ്രതിനിധി സംഘത്തിലുണ്ടായിരുന്നത്.

Tags:    
News Summary - JKF representatives discussions with Consul General

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.