കർണാടക സ്വദേശി ഹൃദയാഘാതം മൂലം ജുബൈലിൽ മരിച്ചു

ജുബൈൽ: കർണാടക സ്വദേശി ഹൃദയാഘാതം മൂലം ജുബൈലിൽ മരിച്ചു. ബാംഗ്ലൂർ ചിന്നപ്പറ ഗാർഡനിൽ നിസാർ അഹമ്മദിന്‍റെ മകൻ ഫാറൂഖ് അഹമ്മദ് (55) ആണ് മരിച്ചത്. കുടുംബത്തോടൊപ്പം ജുബൈലിൽ താമസിക്കുന്ന ഫാറൂഖ് കഴിഞ്ഞ ദിവസം കുഴഞ്ഞുവീഴുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു.

ജുബൈലിലെ സ്വകാര്യകമ്പനിയിൽ ജോലി ചെയ്തുവരുകയായിരുന്നു. ജുബൈൽ ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഇവിടെ തന്നെ ഖബറടക്കുന്നതിനുള്ള നടപടികൾ തുടങ്ങിയതായി സന്നദ്ധ പ്രവർത്തകൻ സലിം ആലപ്പുഴ അറിയിച്ചു. ഭാര്യ: ഫരീദ. മകൾ: ആയിദ. മാതാവ്: സൈദത്തുന്നിസ.

Tags:    
News Summary - Jubail Death Saudi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.