റിയാദ്: കെ.എം.സി.സി കണ്ണൂർ ജില്ല കമ്മിറ്റി ഹബീബ് റഹ്മാൻ അനുസ്മരണവും എക്സിക്യൂട്ടിവ് ക്യാമ്പും റിയാദ് മലസിലെ ചെറീസ് ഓഡിറ്റോറിയത്തിൽ നടന്നു. പ്രസിഡൻറ് അൻവർ വാരം അധ്യക്ഷത വഹിച്ചു.
സൗദി നാഷനൽ കമ്മിറ്റി വൈസ് പ്രസിഡൻറ് വി.കെ. മുഹമ്മദ് ഉദ്ഘാടനം ചെയ്തു. സി.എച്ച്. മുഹമ്മദ് കോയക്ക് ശേഷം മുസ്ലിം ലീഗിലെ വിദ്യാർഥി യുവജന പ്രവർത്തകർ ഇത്രയധികം യുവഹൃദയത്തിൽ കൊണ്ടുനടന്ന നേതാവ് പി. ഹബീബ് റഹ്മാൻ മാത്രമായിരിക്കും എന്നദ്ദേഹം പറഞ്ഞു.
മുസ്ലിം വിദ്യാർഥി പ്രസ്ഥാനത്തിന് സ്വന്തം കാലിൽ നിൽക്കാൻ ത്രാണിയുണ്ടാക്കിയ പ്രസിഡൻറായിരുന്ന ഹബീബിന്റെ സംഘടനപാടവം ഒരു മാതൃകയായിരിക്കണമെന്ന് അദ്ദേഹം പറഞ്ഞു.
സെൻട്രൽ കമ്മിറ്റി ചെയർമാൻ യു.പി. മുസ്തഫ അനുസ്മരണ പ്രഭാഷണം നടത്തി. എം.എസ്.എഫ് എന്ന് പറയുന്നത് ഒരു കുറച്ചിലായി കണ്ടിരുന്നവരുടെ ഇടയിലാണ് ഹബീബ് റഹ്മാൻ തന്റെ പ്രവർത്തന മികവ് കൊണ്ട് കേരളത്തിലെ പ്രധാന കലാലയങ്ങളിലും സർവകാലശാല ഭരണസാരഥ്യത്തിലേക്കും പ്രസ്ഥാനത്തെ നയിച്ച് ഇന്നിന്റെ പ്രവർത്തകർക്ക് അദ്ദേഹത്തിൽനിന്ന് ഏറെ പഠിക്കാൻ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.
യാക്കൂബ് തില്ലങ്കേരി, മുസ്തഫ പാപ്പിനിശ്ശേരി, ലിയാഖത്തലി കരിയാടാൻ, നസീർ പുന്നാട്, സിദ്ദീഖ് കല്യാശ്ശേരി, ശരീഫ് തിലാനൂർ തുടങ്ങിയവർ സംസാരിച്ചു.ചടങ്ങിൽ അഷ്റഫ് കൊയ്യം, ജാഫർ സാദിഖ്, മുഹമ്മദ് ശബാബ്, സാജിം പാനൂർ, നൗഷാദ് തലശ്ശേരി, അബൂബക്കർ തേലക്കാട്ട്, മൻസൂർ എന്നിവർ സംസാരിച്ചു. പി.ടി.പി. മുക്താർ സ്വാഗതവും മെഹ്ബൂബ് ചെറിയവളപ്പിൽ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.