റിയാദ്: സാഹിത്യലോകത്ത് അക്ഷരങ്ങളിലൂടെ വിസ്മയം തീര്‍ത്ത മലയാളത്തിന്റെ വിശ്വസാഹിത്യകാരൻ എം.ടി. വാസുദേവൻ നായരുടെ നിര്യാണത്തിൽ റിയാദിലെ കേളി കലാസാംസ്കാരിക വേദി അനുശോചനയോഗം സംഘടിപ്പിച്ചു. ബത്ഹ ലൂഹ ഓഡിറ്റോറിയത്തിൽ നടന്ന അനുശോചന യോഗത്തിൽ വൈസ് പ്രസിഡൻറ് ഗഫൂർ ആനമങ്ങാട് അധ്യക്ഷത വഹിച്ചു. സാംസ്കാരിക കമ്മിറ്റി കൺവീനർ ഷാജി റസാഖ് അനുശോചനക്കുറിപ്പ് അവതരിപ്പിച്ചു.
ഭാഷയുടെയും രാജ്യത്തിന്റെയും അതിരുകൾക്കപ്പുറത്തും അക്ഷരങ്ങളെയും കലകളെയും സ്നേഹിക്കുന്നവരുടെയെല്ലാം ആദരം ഏറ്റുവാങ്ങിയാണ് എം.ടി വിട പറഞ്ഞതെന്നും മിത്തുകളെ ചരിത്രങ്ങളാക്കാനും ചരിത്രങ്ങളെ മിത്തുകളാക്കാനും കിണഞ്ഞു ശ്രമിച്ചുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ, ജനമനസ്സുകളെ ഒരുമിപ്പിക്കാൻ വേണ്ട കരുത്തുള്ള ഉപാധിയായി അദ്ദേഹം സാഹിത്യത്തെ പ്രയോജനപ്പെടുത്തിയതായും എം.ടിയെ അനുസ്മരിച്ച് സംസാരിച്ചവർ പറഞ്ഞു. രക്ഷാധികാരി സെക്രട്ടറി കെ.പി.എം. സാദിഖ്, സെക്രട്ടറി സുരേഷ് കണ്ണപുരം, കുടുംബവേദി സെക്രട്ടറി സീബാ കൂവോട്, രക്ഷാധികാരി സമിതി അംഗങ്ങളായ സുരേന്ദ്രൻ കൂട്ടായ്, പ്രഭാകരൻ കണ്ടോന്താർ, ഷമീർ കുന്നുമ്മൽ, ജോ. സെക്രട്ടറി മധു ബാലുശ്ശേരി, സാംസ്കാരിക കമ്മിറ്റി അംഗം ഫൈസൽ കൊണ്ടോട്ടി, ചില്ല കോഓഡിനേറ്റർ സി.എം. സുരേഷ് ലാൽ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.