അബഹ: ശിഫ ഖമീസ് പോളിക്ലിനിക്ക് വിന്നേഴ്സ് ട്രോഫിക്കും മന്തി അൽ ജസീറ റിജൽ അൽമ റണ്ണേഴ്സ് ട്രോഫിക്കും വേണ്ടി ഖമീസ് മുശൈത്ത് ടൗൺ കെ.എം.സി.സി സംഘടിപ്പിച്ച വിന്റർ സോക്കർ സെവൻസ് ഫുട്ബാൾ ടൂർണമെന്റ് പ്രമുഖ കളിക്കാരുടെയും സ്ത്രീകളും കുട്ടികളടക്കമുള്ള നൂറ് കണക്കിന് ഫുട്ബാൾ പ്രേമികളുടെ സാന്നിധ്യം കൊണ്ടും ശ്രദ്ധേയമായി.
മേഖലയിൽ അനുഭവപ്പെട്ട തണുപ്പ് വകവെക്കാതെയാണ് കുടുംബങ്ങളടക്കം ആളുകൾ മത്സരം കാണാൻ തടിച്ചുകൂടിയത്. മെട്രോ ഖമീസും വിവ ജൂബിലിയും തമ്മിൽ നടന്ന വാശിയേറിയ ഫൈനൽ മത്സരം നിശ്ചിത സമയത്ത് സമനിലയിൽ അവസാനിച്ചു. പെനാൽറ്റി ഷൂട്ടൗട്ടിൽ വിവ ജൂബിലി ജേതാക്കളായി. സെൻട്രൽ കമ്മിറ്റി നേതാക്കളായ ബഷീർ മൂന്നിയൂർ, ജലീൽ കാവനൂർ എന്നിവർ വിജയികൾക്ക് ട്രോഫികൾ സമ്മാനിച്ചു.
അലി സി. പൊന്നാനി, നജീബ് തുവ്വൂർ, ഉമ്മർ ചെന്നാരിയിൽ, ഹാഫിസ് രാമനാട്ടുകര, സിറാജ് വയനാട്, മൊയ്തീൻ കട്ടുപ്പാറ, ഉസ്മാൻ കിളിയമണ്ണിൽ, സലിം പന്താരങ്ങാടി, ഷംസു താജ്, മിസ്ഫർ മുണ്ടുപറമ്പ്, മുസ്തഫ മാളിക്കുന്ന്, അഷ്റഫ് ഡി.എച്ച്.എൽ, റഹ്മാൻ മഞ്ചേരി, അഷ്റഫ് പൊന്നാനി, സലിം കൊണ്ടോട്ടി, സമീർ ബാബു മോങ്ങം, അസ്കർ ഡി.എച്ച്.എൽ, ഹസ്റത്ത് കടലുണ്ടി, അമീർ അബഹ, കാസിം മട്ടന്നൂർ, സ്വാദിഖ് വാദിബ്നു ഹഷ്ബൽ, നൗഷാദ് തന്തഹ, ജമാൽ അബഹ, മുജീബ് ജസീറ, നിസാർ സറാത്ത ബീദ, സിദ്ദീഖ് വേങ്ങര, കബീർ പൊന്നാനി, നിയാസ് തിരുവനന്തപുരം, സുബൈർ പുലാമന്തോൾ, ഇസ്മയിൽ വാഴക്കാട്, അമാനുള്ള ചോക്കാട് എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.