റിയാദ്: കോട്ടയം ഡിസ്ട്രിക്ട് പ്രവാസി അസോസിയേഷൻ (കെ.ഡി.പി.എ) സ്റ്റാർ പ്രിന്റിങ് പ്രസിന്റെ സഹകരണത്തോടെ പുറത്തിറക്കിയ പുതുവർഷ കലണ്ടർ പ്രകാശനം ചെയ്തു. റിയാദ് മലസിലെ ചെറീസ് റസ്റ്റാറന്റിൽ നടന്ന വാർഷിക പൊതുയോഗത്തിൽ കെ.ഡി.പി.എ ചെയർമാൻ ഡേവിഡ് ലൂക്ക് ഡോ. കെ.ആർ. ജയചന്ദ്രന് കോപ്പി നൽകി പ്രകാശനം നിർവഹിച്ചു. പ്രസിഡൻറ് ജോജി തോമസ്, ജനറൽ സെക്രട്ടറി മുഹമ്മദ് നൗഫൽ, ട്രഷറർ രാജേന്ദ്രൻ പാലാ, ബാസ്റ്റിൻ ജോർജ്, ബഷീർ സാപ്റ്റികോ, റഫീഷ് അലിയാർ, അൻഷാദ് ഹമീദ്, ജയൻ കുമാരനല്ലൂർ, ജെറി ജോസഫ്, ടോം സി. മാത്യു, അബ്ദുൽ സലാം പുത്തൻപുര, ബിബിൻ മണിമല, ബോണി ജോയ്, സി.കെ. അഷ്റഫ്, നിഷാദ് ഷെരീഫ്, ഷിജു പായിപ്ര, ജോസഫ് പുത്തൻതറ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.