ജിദ്ദ: മലയാള കുലപതിയും കോഴിക്കോടിന്റെ സ്വന്തം എഴുത്തുകാരനും തിരക്കഥാകൃത്തും സാഹിത്യ പെരുന്തച്ചനുമായ എം.ടി. വാസുദേവൻ നായരുടെയും മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിന്റെയും വിയോഗത്തിൽ കോഴിക്കോട് ജില്ല ഫോറം (കെ.ഡി.എഫ്) അനുശോചന യോഗം സംഘടിപ്പിച്ചു.
ഹസൻ ചെറൂപ്പ, ഷിബു തിരുവനന്തപുരം, നസീർ വാവക്കുഞ്ഞു, ഇസ്മായിൽ മുണ്ടക്കുളം, റജിയ വീരാൻ, മിർസ ഷരീഫ്, മമ്മദു പൊന്നാനി, അഡ്വ. ഷംസുദ്ദീൻ ഓലശ്ശേരി, കാരയാട്ട് മൂസക്കോയ, ജ്യോതി കുമാർ, പ്യാരി മിർസ എന്നിവർ സംസാരിച്ചു. പ്രസിഡന്റ് ഹിഫ്സുറഹ്മാൻ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി അബ്ദുൽ വഹാബ് സ്വാഗതവും ട്രഷറർ ആഷിഖ് റഹീം നന്ദിയും പറഞ്ഞു. മൻസൂർ ഫറോക്ക്, അർഷാദ് ഫറോക്ക്, ശമർജാൻ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.