ജിദ്ദ: സൗദിയിൽ വിദേശ നിയമ സ്ഥാപനങ്ങൾക്ക് (ലോയേഴ്സ് ഓഫിസ്) പ്രവർത്തിക്കാൻ ലൈസൻസ് അനുവദിക്കുന്നു. നീതിന്യായ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. വിദേശ നിയമ സ്ഥാപനങ്ങൾക്ക് തൊഴിൽ പ്രാക്ടിസ് ചെയ്യുന്നതിന് ഇലക്ട്രോണിക് നിയമ സേവന പോർട്ടൽ ‘നാജിസ്’ വഴി അപേക്ഷ സമർപ്പിക്കാമെന്ന് നീതിന്യായ മന്ത്രാലയം വ്യക്തമാക്കി. വക്കീൽ തൊഴിലുകളുടെ നിലവാരം ഉയർത്തുകയും വികസിപ്പിക്കുകയും ചെയ്യുക, അതിന്റെ പരിശീലകരുടെ കാര്യക്ഷമത വർധിപ്പിക്കുക, രാജ്യത്തെ ബിസിനസ്, നിക്ഷേപ അന്തരീക്ഷം മെച്ചപ്പെടുത്തുക എന്നിവയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ‘നാജിസ്’ പോർട്ടലിൽ പ്രവേശിച്ചാണ് ലൈസൻസിനുള്ള സേവനം തേടേണ്ടത്.
തുടർന്ന് വിദേശ നിയമ സ്ഥാപനത്തിനായി തൊഴിൽ പരിശീലിക്കുന്നതിന് ലൈസൻസ് അഭ്യർഥിക്കുന്ന സേവനം തിരഞ്ഞെടുക്കുക. നിശ്ചിത ഫോറങ്ങൾ പൂരിപ്പിച്ച് ആവശ്യമായ രേഖകൾ അപ്ലോഡ് ചെയ്ത് അപേക്ഷ സമർപ്പിക്കുകയാണ് വേണ്ടതെന്നും നീതിന്യായ മന്ത്രാലയം സൂചിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.