ഷാഫി ബാഖവി, മുസ്തഫ കാളോത്ത്, അബൂബക്കർ കണ്ണൂർ
മക്ക: ഐ.സി.എഫ് പ്രവാസത്തിന്റെ അഭയം" എന്ന പ്രമേയത്തിൽ നടത്തിവരുന്ന അംഗത്വ കാമ്പയിൻ കണക്ട് 2022 ഭാഗമായി മക്ക സെൻട്രൽ കമ്മിറ്റി അസീസിയ്യയിൽ വെച്ച് വാർഷിക കൗൺസിൽ സംഘടിപ്പിച്ചു. നവകാലത്ത് ഇസ്ലാമിക പ്രബോധന പ്രവർത്തനങ്ങൾ കാര്യക്ഷമമായി മുന്നോട്ടു കൊണ്ട് പോവാൻ നേതൃത്വം തയാറാവണമെന്നും കൗൺസിൽ അഭിപ്രായപ്പെട്ടു.
നാഷനൽ അഡ്മിൻ ആൻഡ് പിആർ പ്രസിഡന്റ് മുഹമ്മദലി വേങ്ങര ഉദ്ഘാടനം ചെയ്തു. ഷാഫി ബാഖവി അധ്യക്ഷത വഹിച്ചു. വിവിധ സമിതി റിപ്പോർട്ടുകൾ കൗൺസിലിൽ അവതരിപ്പിച്ചു.
സൗദി ദേശീയ സംഘടന പ്രസിഡന്റ് നിസാർ കാട്ടിൽ കൗൺസിൽ നടപടികൾക്ക് നേതൃത്വം നൽകി. ഭാരവാഹികൾ: ഷാഫി ബാഖവി മീനടത്തൂർ (പ്രസി.), മുസ്തഫ കാളോത്ത് (ജന. സെക്ര.), അബൂബക്കർ കണ്ണൂർ (ഫിനാൻസ് സെക്ര.), ബഷീർ സഖാഫി (സംഘടന പ്രസി.), സൽമാൻ വെങ്ങളം (സെക്ര.), മുഹമ്മദ് മുസ്ലിയാർ (ദഅവ പ്രസിഡന്റ്), റഷീദ് അസ്ഹരി (സെക്ര.), ഹനീഫ് അമാനി (വെൽഫയർ ആൻഡ് സർവിസ് പ്രസി.), ജമാൽ സി.കെ. കക്കാട് (സെക്ര.), ഹുസൈൻ ഹാജി കൊടിഞ്ഞി (അഡ്മിൻ ആൻഡ് പി.ആർ പ്രസി.), സഹീർ കോട്ടക്കൽ (സെക്ര.), നാസർ തച്ചം പൊയിൽ (മീഡിയ ആൻഡ് പബ്ലിക്കേഷൻ പ്രസി. ), മുഹമ്മദലി വലിയോറ (സെക്ര.), സഈദ് സഖാഫി കാന്തപുരം (എജുക്കേഷൻ പ്രസി.), സിറാജ് വില്ല്യാപ്പള്ളി (സെക്ര.).
വിവിധ കോഓഡിനേറ്റർമാരായി യഹ്യ ആസിഫലി, ഇമാം ഷാ, സഫ്വാൻ, അബൂബക്കർ പുലാമന്തോൾ എന്നിവരെയും തെരഞ്ഞെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.