റിയാദ്: സൗദിയിൽ ദീർഘകാലം പ്രവാസിയായ മലയാളി നാട്ടിൽ നിര്യാതനായി. റിയാദ് ദല്ല മുറൂജിലെ 'ദല്ല ഫിഷറീസ്' മാനേജിങ് ഡയറക്ടർ പത്തനംതിട്ട കാഞ്ഞിരപ്പള്ളി സ്വദേശി പാറയിൽ അൻസാരി (58) ആണ് മരിച്ചത്.
വർഷങ്ങളായി മുറൂജിലെ സൂഖ് ഷിമാലിൽ ബിസിനസ് രംഗത്തുള്ള വ്യക്തിയായിരുന്നു. ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് കഴിഞ്ഞ ദിവസം ബൈപാസ് സർജറിക്കായി നാട്ടിലെത്തിയതായിരുന്നു. കാഞ്ഞിരപ്പള്ളി പാറയിൽ മുഹമ്മദ്-ആയിഷ ദമ്പതികളുടെ മകനാണ്. മുറുജ് മലയാളി സമാജം കുട്ടായ്മയുടെ നേതൃനിരയിലുള്ള പ്രവർത്തകനും സാമൂഹിക സാംസ്കാരിക മേഖലയിൽ മുൻനിര പ്രവർത്തകനുമായിരുന്നു. കാഞ്ഞിരപ്പള്ളി പേട്ട കവല സൂഖ് ഷിമാൽ കോംപ്ലക്‌സ് ഉടമയാണ്.
കാഞ്ഞിരപ്പള്ളി നൈനാൻ പള്ളി ഖബർസ്ഥാനിൽ ഖബറടക്കി. ഭാര്യ: ഇടകുന്നം വേവലാതി കുടുംബാഗം ജാസ്മി. മക്കൾ: സിയാമോൻ, ഫസൽ, സഫ. മരുമകൾ: അഫ്‌സാന. സഹോദരങ്ങൾ: സൈനുൽ ആബിദീൻ, ഇർഷാദ്, ഹസീന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.