മുക്കം ഏരിയ സർവിസ് സൊസൈറ്റി (മാസ്സ്) റിയാദ് സംഘടിപ്പിച്ച മൂന്നാമത് വടംവലി മത്സരത്തിൽ ചാമ്പ്യന്മാരായ കനിവ് റിയാദ് ടീം
റിയാദ്: മുക്കം ഏരിയ സർവിസ് സൊസൈറ്റി (മാസ്സ്) റിയാദ് സംഘടിപ്പിച്ച മൂന്നാമത് വടംവലി മത്സരത്തിൽ കനിവ് റിയാദ് ചാമ്പ്യന്മാരായി. രണ്ടാം സ്ഥാനം കനിവ് എ ടീമും മൂന്നാം സ്ഥാനം റെഡ് അറേബ്യ റിയാദും കരസ്ഥമാക്കി.
ബി.പി.എൽ കാർഗോ എവർറോളിങ് ട്രോഫിക്ക് വേണ്ടിയുള്ള മത്സരത്തിൽ റിയാദിലെ 12 പ്രമുഖ ടീമുകൾ പങ്കെടുത്തു. വിജയികളായ കനിവ് റിയാദിനുള്ള 1001 റിയാലും ട്രോഫിയും ബി.പി.എൽ കാർഗോ ഡയറക്ടർ അർഷാദ് സമ്മാനിച്ചു.
രണ്ടാം സ്ഥാനക്കാർക്കുള്ള ഓട്ടോ കെയർ വർക്ഷോപ് നൽകുന്ന 701 റിയാലും ട്രോഫിയും പാർട്ണർ ജംഷി അലങ്കാറും മൂന്നാം സ്ഥാനക്കാർക്ക് മിറാത് അൽ റിയാദ് നൽകുന്ന 501 റിയാലും ട്രോഫിയും റാഫി കൊയിലാണ്ടിയും വിതരണം ചെയ്തു.
സുലൈ സാംട്ട ഗ്രൗണ്ടിൽ നടന്ന പരിപാടി മാസ്സ് പ്രസിഡന്റ് കെ.സി. ഷാജു ഉദ്ഘാടനം ചെയ്തു. സാമൂഹിക പ്രവർത്തകൻ ശിഹാബ് കൊട്ടുകാട് മുഖ്യാതിഥിയായിരുന്നു. റിവ പ്രസിഡന്റ് ഷമീർ, ഗഫൂർ കൊയിലാണ്ടി എന്നിവർ സംബന്ധിച്ചു.
ടൂർണമെന്റിലെ മികച്ച കളിക്കാർക്കുള്ള ട്രോഫികളും കാണികൾക്കായി നടത്തിയ സമ്മാനക്കൂപ്പൺ നറുക്കെടുപ്പിലെ വിജയികൾക്കുള്ള സമ്മാനങ്ങളും അഷ്റഫ് മേച്ചേരി, ഉമ്മർ മുക്കം, ജബ്ബാർ കക്കാട്, ഫൈസൽ നെല്ലിക്കാപറമ്പ്, പി.പി. യൂസുഫ്, ഫൈസൽ കക്കാട്, മുസ്തഫ നെല്ലിക്കാപറമ്പ്, സി.ടി. സഫറുല്ല, അലി പേക്കാടൻ, മനാഫ് എന്നിവർ വിതരണം ചെയ്തു. റിയാദ് ഇന്ത്യൻ വടംവലി അസോസിയേഷൻ റഫറിമാരായ ഡൊമിനിക് സാവിയോ, ബഷീർ കോട്ടക്കൽ എന്നിവർ മത്സരം നിയന്ത്രിച്ചു.
നജീബ് ഷാ, ശമീൽ കക്കാട്, മുസ്തഫ നാട്ടികല്ലിങ്ങൽ, യതി മുഹമ്മദലി, സുഹാസ് ചേപ്പാലി, ഷമീം മുക്കം, സലാം പേക്കാടൻ, സാദിഖ്, മൻസൂർ, ഇസ്ഹാഖ്, മുഹമ്മദ് കൊല്ലളത്തിൽ, ഷംസു കാരാട്ട്, ആരിഫ് കക്കാട്, റഫീഖ് എരഞ്ഞിമാവ് തുടങ്ങിയവർ നേതൃത്വം നൽകി. ടൂർണമെന്റ് കോഓഡിനേറ്റർ സുബൈർ കാരശ്ശേരി സ്വാഗതവും സ്പോർട്സ് കൺവീനർ ഹാറൂൺ കാരക്കുറ്റി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.