റിയാദ് കെ.എം.സി.സി സെൻട്രൽ കമ്മിറ്റി ഇഫ്താർ സംഗമം മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡൻറ് പാണക്കാട്
മുനവ്വറലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യുന്നു
റിയാദ് കെ.എം.സി.സി സെൻട്രൽ കമ്മിറ്റി ഇഫ്താർ സംഗമം
മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡൻറ് പാണക്കാട്
മുനവ്വറലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യുന്നു
റിയാദ്: പുതിയ തലമുറയെ ഇല്ലാതാക്കുന്ന ലഹരിയുടെ വ്യാപനം ഇല്ലായ്മ ചെയ്യാൻ എല്ലാവരുടെയും കൂട്ടായ പ്രവർത്തനങ്ങൾ ആവശ്യമാണെന്ന് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ ആവശ്യപ്പെട്ടു. റിയാദ് കെ.എം.സി.സി സെൻട്രൽ കമ്മിറ്റി സംഘടിപ്പിച്ച ഇഫ്താർ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് സി.പി. മുസ്തഫ അധ്യക്ഷതവഹിച്ചു. റിയാദ് ശിഫയിലെ ഖസർ അൽ അമൈരി ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ വ്യാപാരികൾ ഉൾപ്പെടെ സമൂഹത്തിലെ വിവിധ തുറകളിൽ നിന്നുമുള്ള ആറായിരത്തോളം ആളുകൾ പങ്കെടുത്തു.
സാമൂഹിക സാംസ്കാരിക കാരുണ്യരംഗത്ത് കെ.എം.സി.സി നടത്തുന്ന പ്രവർത്തനങ്ങൾ സമാനതകളില്ലാത്തതാണെന്നും പ്രവാസ ലോകത്തും നാട്ടിലും ഏത് നന്മ നിറഞ്ഞ പ്രവർത്തനങ്ങൾ നടക്കുമ്പോഴും അതിന്റെയെല്ലാം ഊർജം കെ.എം.സി.സിയാണെന്നും മുനവ്വറലി ശിഹാബ് തങ്ങൾ കൂട്ടിച്ചേർത്തു. ദുബൈ കെ.എം.സി.സി പ്രസിഡന്റ് ഡോ. അൻവർ അമീൻ ചേലാട്ട് മുഖ്യാതിഥിയായിരുന്നു. അത്ലറ്റിക്സ് ഫെഡറേഷൻ ഓഫ് ഇന്ത്യ വൈസ് പ്രസിഡന്റായി രണ്ടാമതും തെരഞ്ഞെടുക്കപ്പെട്ട ഡോ. അൻവർ അമീനുള്ള ഉപഹാരം മുനവ്വറലി ശിഹാബ് തങ്ങൾ കൈമാറി. പട്ടിക്കാട് ജാമിഅ നൂരിയ അറബിക് കോളജ് പ്രഫസർ ളിയാഉദ്ധീൻ ഫൈസി റമദാൻ സന്ദേശം നൽകി.
ഇന്ത്യൻ എംബസി സെക്കൻഡ് സെക്രട്ടറി എസ്.കെ. നായക്, വെൽഫെയർ വിങ് സെക്കൻഡ് സെക്രട്ടറി പ്രവീൺ കുമാർ, കെ.എം.സി.സി നാഷനൽ കമ്മിറ്റി വൈസ് പ്രസിഡന്റ് ഉസ്മാൻ അലി പാലത്തിങ്ങൽ, കെ.കെ. കോയാമു ഹാജി, മുജീബ് ഉപ്പട, മുഹമ്മദ് വേങ്ങര, തെന്നല മൊയ്തീൻ കുട്ടി, മൊയ്തീൻ കുട്ടി പൊന്മള, യു.പി. മുസ്തഫ, സത്താർ താമരത്ത്, ബഷീർ ഫൈസി ചുങ്കത്തറ, അഡ്വ. ജലീൽ, സുരേന്ദ്രൻ കേളി എന്നിവർ സംസാരിച്ചു.
ജനറൽ സെക്രട്ടറി ശുഐബ് പനങ്ങാങ്ങര സ്വാഗതവും ഷാഫി തുവ്വൂർ നന്ദിയും പറഞ്ഞു. അഹമ്മദ് കോയ സിറ്റി ഫ്ലവർ, അലി എ.ജി.സി, അബൂബക്കർ ബ്ലാത്തൂർ, സാനിൻ വസീം ഗ്രാൻറ് ഹൈപ്പർ മാർക്കറ്റ്, മുഷ്ത്താഖ് അൽ റയാൻ എന്നിവർ അതിഥികളായി പങ്കെടുത്തു. ഭാരവാഹികളായ അബ്ദുറഹ്മാൻ ഫാറൂഖ്, അസീസ് വെങ്കിട്ട, മജീദ് പയ്യന്നൂർ, അഡ്വ. അനീർ ബാബു, സിറാജ് മേടപ്പിൽ, നജീബ് നല്ലാംങ്കണ്ടി, ജലീൽ തിരൂർ, മാമുക്കോയ തറമ്മൽ, നാസർ മാങ്കാവ്, അഷ്റഫ് കല്പകഞ്ചേരി, ഷമീർ പറമ്പത്ത്, പി.സി. മജീദ്, ഷംസു പെരുമ്പട്ട, ജസീല മൂസ, ഹസ്ബിന നാസർ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.