റിയാദ്: ആറ് സർക്കാർ വകുപ്പിലെ കൈക്കൂലി, അധികാര ദുർവിനിയോഗം എന്നീ കുറ്റകൃത്യങ്ങളിലേർപ്പെട്ട 82 ജീവനക്കാർ കൂടി സൗദിയിൽ അറസ്റ്റിലായി. ഈ മാസം നിരവധി ക്രിമിനൽ, ഭരണ കേസുകളിൽ നടന്ന അന്വേഷണത്തിലാണ് അഴിമതി വിരുദ്ധ അതോറിറ്റിയുടെ അറസ്റ്റുണ്ടായത്.
മാർച്ചിൽ 1453 പരിശോധനകളാണ് നടന്നത്. 313 ജീവനക്കാരെ ചോദ്യം ചെയ്തു. പ്രതികളും അറസ്റ്റിലായവരും ആഭ്യന്തരം, പ്രതിരോധം, ആരോഗ്യം, മാനവ വിഭവശേഷി-സാമൂഹിക വികസനം, മുനിസിപ്പൽ-ഭവനകാര്യം എന്നീ മന്ത്രാലയങ്ങളിൽ നിന്നുള്ളവരാണ്. കൈക്കൂലി, അധികാര ദുർവിനിയോഗം എന്നീ കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നതെന്നും അതോറിറ്റി സൂചിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.